Chapter Title : തേജാത്മികം 5 [Nishinoya]
തന്ന് നിങ്ങളെ പറ്റിക്കായിരുന്നു..."
.....ഠേ......
വീട് ആകെ ആ ശബ്ദം മുഴങ്ങി കേട്ടു. ചെവിയിൽ നിന്നും പൊന്നീച്ച പറന്നപോലെ. കുടിച്ച കെട്ടെല്ലാം ഒരു നിമിഷംകൊണ്ട് ഇറങ്ങി. കവിളിൽ കൈവെച്ചു ഞാൻ അമ്മയെ നോക്കി.
"... എന്റെ ഏട്ടനെ കുറിച്ച് ഒരക്ഷരം മിണ്ടിയാൽ കൊന്നു കളയും ഞാൻ.നീ കുടിക്കയോ ചാവുകയോ എന്ത് വേണോ ചെയ്തോ എനിക്ക് ഒരു കുഴപ്പവും ഇല്ല..." കത്തുന്ന കണ്ണുകളോടെ ചൂണ്ടുവിരൽ എനിക്ക് നേരെ ചൂണ്ടി.
ആദ്യമായാണ് അമ്മ എന്നെ തല്ലുന്നത്. അത് എനിക്ക് നല്ല വിഷമം ആയി. ഒന്നും മിണ്ടാതെ ഞാൻ എന്റെ മുറിയിൽ പോയി മച്ചിലേക്ക് കണ്ണും നട്ട് കിടന്നു. കുറച്ചു നേരം കഴിഞ്ഞതും കണ്ണുകൾ നിറഞ്ഞൊഴുകി. ഉള്ളിൽ വല്ലാത്ത ഭാരം അനുഭവപ്പെട്ടു. എങ്ങനെയോ ഞാൻ ഉറങ്ങാൻ ശ്രെമിച്ചു. പിറ്റേന്ന് അമ്മയുടെ സംസാരം കേട്ടാണ് ഞാൻ ഉറക്കത്തിൽ നിന്നും കണ്ണ് തുറക്കുന്നത്.
"... മൂട്ടിൽ വെയിൽ അടിക്കും വരെ ഉറങ്ങിക്കോ വീട്ടിലെ കാര്യങ്ങൾ ഒന്നും അറിയണ്ടല്ലോ..."
"... ഏതോ ഒരു പെണ്ണ് ഇട്ടിട്ട് പോയെന്ന് പറഞ്ഞ് കുടിച്ച് കൂത്താടി നടക്ക. എന്തിനാടാ ഇങ്ങനെ നാടിനും വീടിനും ഉപകാരം ഇല്ലാതെ ജീവിക്കുന്നെ..." അമ്മയുടെ വാക്കുകൾ എന്നെ കൂടുതൽ മുറിവേൽപ്പിച്ചു. കണ്ണുകൾ നിറഞ്ഞൊഴുകി.
"... തന്ത ചത്തപ്പോഴേ കൂടെ പോകാൻ ഉള്ളതായിരുന്നു. ഇങ്ങനെ ഒക്കെ ആവും എന്ന് അറിഞ്ഞിരുന്നെങ്കിൽ നിന്നെ ഇത്ര വളർത്തി വലുതാക്കില്ലായിരുന്നു. പറ്റുമെങ്കിൽ എനിക്ക് കുറച്ചു വിഷം വാങ്ങി താ ഇങ്ങനെ കിടന്ന് നരകിക്കുന്നതിലും ബേധം അതാ..."
ഒരിക്കലും അമ്മയുടെ കണ്ണുകൾ നനയരുതെന്ന് ആഗ്രഹിച്ച ഞാൻ തന്നെ ആ കണ്ണുകൾ നിറച്ചു. എനിക്ക്
💬 Comments
View all comments