0%

Chapter Title : തേജാത്മികം 5 [Nishinoya]

Author : Nishinoya Read All Parts 979

എന്നോട് തന്നെ വെറുപ്പും അറപ്പും തോന്നി. അമ്മ പറഞ്ഞത് ശെരിയ ഇങ്ങനെ ജീവിക്കുന്നതിലും നല്ലത് മരിക്കുന്നത. ഞാൻ മരിച്ചാൽ കുറച്ചു പേരെങ്കിലും സന്തോഷിക്കുമെങ്കിൽ അതല്ലേ നല്ലത്. ബെഡിന്റെ സൈഡിലെ ടേബിളിൽ ഉണ്ടായിരുന്ന ബ്ലൈഡ് എടുത്ത് ബെഡിൽ നേരെ ഇരുന്നു.

എല്ലാം ഒരു നിമിഷം കൊണ്ട് അവസാനിപ്പിക്കാം എന്ന തീരുമാത്തോടെ കൈയിലെ ഞരമ്പിലേക്ക് ബ്ലൈഡ് വെച്ചു. പെട്ടെന്ന് മുറിയിലെ വാതിൽ തള്ളിതുറന്ന് വലിയൊരു പ്രകാശം എന്റെ മുഖത്തേക്ക് അടിച്ചു. വാതിലിൽ ഒരു കറുത്ത രൂപം ആരാണെന്ന് മനസ്സിലാവുന്നില്ല. പതിയെ ആ രൂപം എനിക്ക് അരികിലേക്ക് വന്നു. ഇരുട്ടിൽ നിന്നും ആ രൂപം എനിക്ക് മുന്നിൽ തെളിഞ്ഞു വന്നു അറിയാതെ എന്റെ ചുണ്ടുകൾ മന്ത്രിച്ചു.

"....ദേവൻ..."

അടുത്ത് വന്നവൻ എന്റെ മുഖത്തേക്കും കൈയിലേക്കും മാറി മാറിനോക്കി. അവന്റെ കണ്ണുകളിൽ നോക്കി ഞാൻ ഉമിനീർ ഇറക്കി.

.... ഠേ....

കൈയിലെ ബ്ലൈഡ് എങ്ങോട്ടോ തെറിച്ചു പോയി. അടികിട്ടിയ ഫോഴ്സിൽ ഒരു വശത്തേക്ക് തല ചരിച്ച് ഞാൻ അങ്ങനെ ഇരുന്നു. കണ്ണിൽ നിന്നും രണ്ടുത്തുള്ളി കണ്ണുനീർ നിലത്തേക്ക് വീണു. എന്നാൽ ഇതൊന്നും ശ്രദ്ധിക്കാതെ ദേവൻ ദേഷ്യത്തോടെ മുറി വിട്ട് ഇറങ്ങി. ഒരു നിമിഷം വാതിക്കൽ നിന്ന് തിരിഞ്ഞു നോക്കാതെ അവൻ പറഞ്ഞു.

"... എനിക്ക് നിന്നോട് സംസാരിക്കണം. റെഡി ആയിട്ട് വാ ഞാൻ പുറത്ത് ഉണ്ടാവും..." ദേവൻ നടത്തം തുടർന്നു. എന്ത് ചെയ്യണം എന്ന് അറിയാതെ ഞാൻ അതെ ഇരിപ്പ് ഇരുന്നു.

ഞാൻ കുളിച്ചു പുറത്തേക്ക് ചെന്നതും ദേവൻ ഉമ്മറത്ത് ഇരുന്ന് ചായ കുടിക്കുന്നുണ്ടായിരുന്നു.അമ്മ അവനോട് എന്തൊക്കെയോ വിഷമങ്ങൾ പറഞ്ഞു എന്നെ കണ്ടതും

💬 Comments

View all comments