0%

Chapter Title : തേജാത്മികം 5 [Nishinoya]

Author : Nishinoya Read All Parts 980

സംസാരിച്ചോണ്ട് ഇരുന്ന വിഷയം പാതിയിൽ നിർത്തി അടുക്കളയിലേക്ക് പോയി. ദേവൻ അവന്റെ കാറിന്റെ അരികിലേക്ക് നടന്നു. ഒന്നും സംസാരിക്കാതെ ഒപ്പം ഞാനും. കാറിൽ കയറിയതും അത് മുന്നോട്ട് സഞ്ചരിച്ചു.

"... നീ എപ്പോ വന്നു..." മൗനം ഭേതിച്ചുകൊണ്ട് ഞാൻ ചോദിച്ചു.

"... ഇന്നലെ രാത്രി..."എന്നെ നോക്കാതെ ഒറ്റ വാക്കിൽ ഉത്തരം നൽകി കാർ ഓടിക്കുന്നതിൽ അവൻ ശ്രദ്ധ കൊടുത്തു.

കാർ ചെന്ന് നിന്നത് നമ്മുടെ സ്ഥിരം ബീച്ചിൽ ആയിരുന്നു. അത് തന്നെ തനുവുമായി വരാറുള്ള ബീച്ചിൽ. കാർ ഓഫ്‌ ചെയ്ത് അവൻ നേരെ ബോണറ്റിൽ ചാരി കടലിനെ നോക്കി നിന്നു. ഞാനും ഇറങ്ങി അവന്റൊപ്പം ബൊണറ്റിൽ പോയി നിന്നും.

"... നിനക്ക് എന്താടാ പറ്റിയെ. എന്ന് തൊട്ട നീ കുടിയൻ ആയത്..."എന്നോടുള്ള ദേഷ്യവും അമർഷവും അവന്റെ വാക്കുകളിൽ ഉണ്ടായിരുന്നു.

"... എടാ തനു പോയപ്പോ..."

"... അതിന് അവൾ പോയെന്ന് പറഞ്ഞ് നീ കുടിച്ച് നിന്റെ ജീവിതം തുലച്ചിട്ട് കാര്യം ഉണ്ടോ..."

"... എടാ അത് അല്ലടാ. അവൾ എന്നെ ഇട്ടിട്ട് പോയപ്പോ എനിക്ക് താങ്ങാൻ പറ്റിയില്ല. എന്റെ വിഷമങ്ങളും സങ്കടവും പറയാൻ ആരും ഇല്ലാത്ത പോലെ തോന്നി. നിന്നെ വിളിച്ചപ്പോ നീയും ബിസി. സമാധാനത്തോടെ ഉറങ്ങാൻ പറ്റാത്ത അവസ്ഥ ആയി..."

".. എന്ന് പറഞ്ഞ് നീ കുടിക്കോ. ഞാൻ അപ്പോൾ ബിസി ആണെന്ന് പറഞ്ഞെങ്കിൽ ഞാൻ തിരിച്ച് വിളിക്കാതെ ഇരിക്കും എന്ന് നിനക്ക് തോന്നുന്നുണ്ടോ. വിളിച്ചപ്പോ നിന്റെ ഫോൺ സ്വിച്ച് ഓഫ്‌..."

"...നീ കൂടി എന്നെ അവോയ്ഡ് ചെയ്യുന്നുവെന്ന് തോന്നിയപ്പോ ആ ദേഷ്യത്തിൽ ഫോൺ എറിഞ്ഞു

💬 Comments

View all comments