Chapter Title : തേജാത്മികം 5 [Nishinoya]
പൊട്ടിച്ചു..."
"...ആ അത് നന്നായി. അതൊക്കെ പോട്ടെ വീട്ടിൽ നീ എന്തൊക്കെയാ കാണിച്ചു കൂട്ടിയെ. നിന്റെ അമ്മ എന്നോട് എല്ലാം പറഞ്ഞു..."
"... അത് എല്ലാം പോയി തകർന്ന് ഇരുന്നപ്പോ അമ്മക്ക് പറയാനും അറിയാനും അവളുടെ കാര്യം മാത്രെ ഉള്ളു. എല്ലാം കൂടി ആയപ്പോ എന്റെ കൈയിൽ നിന്നും പോയി..."
"... നീ നല്ലതുപോലെ ഒന്ന് ആലോചിച്ചു നോക്കിയേ. ബ്രേക്ക്‌അപ്പ് ആയ കാര്യം നിന്റെ അമ്മ അറിഞ്ഞോണ്ട് ആണോ അവളുടെ കാര്യം സംസാരിച്ചേ..." ഞാൻ അല്ലെന്ന് പറഞ്ഞു.
"...എടാ ആ അമ്മക്ക് ആകെ ഉള്ളത് നീയാ. അപ്പൊ അവര് നിന്റെ കൂടെ നിൽക്കോ അവളുടെ കൂടെ നിക്കോ. നിന്റെ അച്ഛൻ മരിച്ചിട്ടും നിന്നെ പൊന്ന് പോലെ നോക്കിയില്ലേ അങ്ങനെ ഉള്ള അവരുടെ കണ്ണ് നീ കാരണം നിറഞ്ഞാൽ ദൈവം പോലും പൊറുക്കില്ലടാ..." ദേവൻ പറഞ്ഞതും എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.
"... ടാ എന്നോട് ക്ഷമിക്കട ഞാൻ അറിയാതെ..."
"... ക്ഷമ പറയേണ്ടത് എന്നോട് അല്ല..." അവൻ അതും പറഞ്ഞ് കാറിൽ കേറി ഇരുന്നു. കുറച്ചു നേരം അതെ നിൽപ്പ് നിന്ന ശേഷം ഞാൻ കാറിൽ കേറി.
അന്ന് വൈകുനേരം വരെ ദേവൻ എന്റൊപ്പം തന്നെ ഉണ്ടായിരുന്നു. എനിക്ക് ആഹാരം എല്ലാം വാങ്ങി തന്നത് അവനാണ്. രാത്രി ആയപ്പോ എന്നെ തിരികെ വീട്ടിൽ ഇറക്കി. ഞാൻ വന്നത് അറിഞ്ഞതും അടുക്കളയിൽ നിന്നും എത്തിനോക്കി അമ്മ പറഞ്ഞു.
"...ഇന്ന് നേരത്തെ ആണല്ലോ. ബാർ ഇന്ന് നേരത്തെ അടച്ച് കാണും 😏..."
ഞാൻ നേരെ അടുക്കളയിലേക്ക് ചെന്നു. അമ്മ തിരിഞ്ഞ് നിന്ന്
💬 Comments
View all comments