0%

Chapter Title : തേജാത്മികം 5 [Nishinoya]

Author : Nishinoya Read All Parts 983

എന്തോ പണിയിൽ ആണ്. എന്റെ മനസ്സിലേക്ക് ദേവൻ പറഞ്ഞ കാര്യങ്ങൾ ഓടി വന്നു. എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. ഓടി ചെന്ന് പിന്നിലൂടെ അമ്മയെ കെട്ടിപ്പിടിച്ച് ഞാൻ കരഞ്ഞു. എന്റെ പെട്ടെന്നുള്ള പ്രതികരണത്തിൽ അമ്മ ഷോക്ക് ആയി.

"... സോറി അമ്മ. ഞാൻ അറിയാതെ അറിയാതെ.... എന്നോട് ക്ഷമിക്ക്..."

"... സാരം ഇല്ലടാ നിന്നെ എനിക്ക് അറിയാവുന്നത് അല്ലെ. അവൾ പോയാൽ എന്താ എന്റെ മോന് അതിനേക്കാൾ നല്ല കൊച്ചിനെ കിട്ടും..."

എന്റെ കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീർ തുടച്ചുകൊണ്ട് അമ്മ അശ്വസിപ്പിച്ചു. ഈ പാവത്തിനെ ആണല്ലോ ഇത്രയും നാൾ ഞാൻ ദ്രോഹിച്ചത് എന്ന് ഓർത്തപ്പോ എന്റെ സങ്കടം കൂടി വന്നു. അമ്മയെ കെട്ടിപ്പിച്ച് ഞാൻ പൊട്ടി കരഞ്ഞു. എന്നെ അശ്വസിപ്പിച്ചു റൂമിൽ കൊണ്ട് പോയി കിടത്തി.

പിറ്റേന്ന് രാവിലെ വളരെ ഉന്മേഷത്തോടെയാണ് എഴുന്നേറ്റത്. ഞാൻ കൈവിട്ടു കളഞ്ഞ എന്റെ ജീവിതം തിരികെ എന്നിലേക്ക് വരുന്ന പോലെ. പല്ല് തേച്ച് തിരികെ ഉമ്മറത്ത് വന്ന ഞാൻ വലിയൊരു ആശയകുഴപ്പത്തിലായി. ഇത്രയും കാലം പുറത്ത് നിന്ന് ആഹാരം കഴിച്ച എനിക്ക് വീട്ടിൽ നിന്നും കഴിക്കാൻ ഒരു മടി. ചിലപ്പോ അമ്മ എനിക്ക് ആഹാരം ഉണ്ടാക്കിയില്ല എങ്കിലോ. ഇന്നും പുറത്ത് നിന്ന് കഴിക്കാം എന്ന് തീരുമാനിച്ചു റൂമിൽ പോയി ഡ്രസ്സ്‌ ഇട്ടു.

"... നീ ഇത് എവിടെ പോണു..." പുറത്തേക്ക് ഇറങ്ങാൻ നിന്ന എന്നോട് അമ്മ ചോദിച്ചു.

"... പുറത്തേക്ക്..."

"...ഇന്ന് നീ എങ്ങും പോണില്ല. വന്ന് വല്ലതും കഴിക്കാൻ നോക്ക്..." അമ്മ എന്നെ നിർബന്ധിച്ച് കൊണ്ട് പോയി. അടുക്കളയിൽ ഇരുത്തി ചൂടോടെ

💬 Comments

View all comments