0%

Chapter Title : തേജാത്മികം 5 [Nishinoya]

Author : Nishinoya Read All Parts 984

അപ്പച്ചട്ടിയിൽ നിന്നും അപ്പം എനിക്ക് വിളമ്പി.

ഹോട്ടലിൽ നിന്ന് സ്ഥിരം കഴിച്ചു മടുത്ത നാവിൻ ഇത് പുതിയൊരു അനുഭവം ആയിരുന്നു. അമ്മ എന്നെ നിർബന്ധിപ്പിച്ച് കഴിപ്പിച്ചു. അപ്പോഴെല്ലാം അമ്മയുടെ പഴയ തേജസ്‌ ആയി മാറുകയായിരുന്നു ഞാൻ. അന്നത്തെ ദിവസം മുഴുവൻ സമയവും ഞാൻ വീട്ടിൽ തന്നെ ഉണ്ടായിരുന്നു. അമ്മയോട് ഉള്ളു തുറന്ന് സംസാരിച്ചപ്പോ ഒരു ആശ്വാസം.

"... മോനെ ഞാൻ ഒരു കാര്യം പറയട്ടെ..." രാത്രി അമ്മയുടെ മടിയിൽ കിടക്കുമ്പോൾ അമ്മ ചോദിച്ചു അതിന് ഞാൻ മൂളി.

"... നീ നിന്റെ മാമനോട്‌ സംസാരിക്കണം. അന്ന് നീ അങ്ങനെ പെരുമാറിയതിൽ ഏട്ടന് നല്ല വിഷമം ഉണ്ട്..." അത് കേട്ടതും എന്റെ മുഖം മങ്ങി.

"...എന്നെകൊണ്ട് പറ്റുമെന്ന് തോന്നുന്നില്ല അമ്മ..."

"... പറ്റണം അത് നിന്റെ മാമന..." അമ്മ കട്ടായം പറഞ്ഞു കിടക്കാനായി പോയി.

എന്നാൽ മാമനെ എങ്ങനെ അഭിമുഖികരിക്കും എന്ന ചിന്തിയിൽ ആയിരുന്നു ഞാൻ. കാരണം അത്രമാത്രം ഞാൻ ആ മനുഷ്യനെ വെറുപ്പിച്ചു. എന്ത് ചെയ്യും എന്ന് ഒരു പിടിയും ഇല്ലാതെ ഞാൻ ഉറക്കത്തിലേക്ക് വഴുതി വീണു.

പിറ്റേന്ന് രാവിലെ ദേവൻ വന്ന് വിളിച്ചു. ഞാൻ കാറിൽ കേറുമ്പോൾ ഒപ്പം ദേവൂവും ഉണ്ട്.

"...ഏട്ടനെ കണ്ടിട്ട് എത്ര കാലം ആയി. ആ പഴയ ലുക്ക്‌ ഒക്കെ പോയല്ലോ..." എന്നെ കണ്ട ആകാംഷയിൽ ദേവു ചോദിച്ചു. എന്നാൽ ഞാൻ അതിനുള്ള മറുപടി ഒരു പുഞ്ചിരിയിൽ ഒതുക്കി.

"... ഞാൻ ചോദിക്കണം ഇന്ന് വിചാരിച്ചതാ നിന്റെ ബൈക്ക് എവിടെ..." ഡ്രൈവിങ്ങിന്റെ ഇടക്ക് ദേവൻ ചോദിച്ചു.

"... അത്... അത്...ഒരു അത്യാവശ്യം

💬 Comments

View all comments