Chapter Title : തേജാത്മികം 5 [Nishinoya]
കുറച്ച് കഴിഞ്ഞു വിളിക്കാമെന്ന് പറഞ്ഞു. എന്റെ വിഷമം കേൾക്കാൻ ആരും ഇല്ല എന്നാ തോന്നലിൽ ഫോൺ എറിഞ്ഞു പൊട്ടിച്ചു. നേരെ ബെഡിൽ കേറി കിടന്നു തിരിഞ്ഞും മറിഞ്ഞും കിടന്നിട്ട് ഉറങ്ങാൻ പറ്റുന്നില്ല.ഒരു മനസമാധാനവും ഇല്ല. കണ്ണ് അടച്ചാൽ തനുവിന്റെ മുഖം മാത്രം. ഒരു പീറ പെണ്ണ് എന്നെ പറ്റിച്ചു എന്ന് ഓർക്കുമ്പോൾ കോപം ഇരട്ടിച്ചു. ഒട്ടും പറ്റാതായപ്പോ രാത്രി 7.00 മണിക്ക് കൈയിൽ കിട്ടിയ പൈസയും എടുത്ത് ഞാൻ റൂം തുറന്നിറങ്ങി.
"... ടാ നീ ഈ രാത്രി സമയത്ത് എവിടെ പോണു..." ഉമ്മറത്ത് ഇരുന്ന അമ്മ എന്നോട് തിരക്കി.
ഒന്നും മിണ്ടാതെ ബൈക്കും എടുത്ത് ഞാൻ ഇറങ്ങി. എവിടെ പോവും എന്ത് ചെയ്യും എന്ന് ഒരു പിടിയും ഇല്ല. വീട്ടിൽ ഇരുന്നാൽ അവളുടെ ഓർമ മാത്രം അവസാനം വണ്ടി ചെന്ന് നിന്നത് ബാറിന്റെ മുന്നിൽ ആണ്. അവിടെ കേറി നല്ല കനത്തിൽ കിട്ടുന്ന എല്ലാം വാങ്ങി കുടിച്ചു. ചങ്ക് കത്തി സാധനം ഇറങ്ങി എങ്കിലും എന്റെ ഉള്ളിലെ നീറ്റലിന്റെ ഏഴ് അയിലത്ത് പോലും ഇത് എത്തിയില്ല. അവസാനം ചെറിയൊരു ബോധത്തോടെ വീട്ടിൽ എത്തി അപ്പോഴേക്കും ലൈറ്റ് എല്ലാം അണച്ച് അമ്മ കിടന്നിരുന്നു. വാതിൽ അടയ്ക്കാത്തത് കൊണ്ട് തപ്പി തടഞ്ഞു റൂമിൽ എത്തി. പിറ്റേന്ന് അടുക്കളയിൽ നിന്നുള്ള പാത്രങ്ങളുടെ സൗണ്ട് കേട്ടാണ് ഉറക്കം എഴുന്നേറ്റത്. തല വെട്ടി പൊളിക്കുന്ന പോലെ തോന്നി. അടുക്കളയിൽ അമ്മക്ക് മുഖം കൊടുക്കാതെ പല്ല് തേച്ചിട്ട് കഴിക്കാൻ ഇരുന്നു.
"... ഇന്ന എടുത്ത് വെച്ച് കേറ്റ് 😡..." ദേഷ്യത്തോടെ പാത്രത്തിൽ പുട്ട് എനിക്ക്
💬 Comments
View all comments