0%

Chapter Title : തേജാത്മികം 5 [Nishinoya]

Author : Nishinoya Read All Parts 947

മുന്നിൽ കൊണ്ട് വെച്ച്. ഞാൻ ഒന്നും മിണ്ടാതെ കഴിക്കാൻ തുടങ്ങി.

"... നീ ഇന്നലെ രാത്രി എപ്പോഴാടാ വന്നേ..." അമ്മ ദേഷ്യത്തിൽ തന്നായിരുന്നു.

"... ഞാൻ വന്നപ്പോ അമ്മ ഉറങ്ങി..." കഴിക്കുന്നതിൽ ശ്രദ്ധ കൊടുത്ത് ഞാൻ പറഞ്ഞു.

"... തേജസേ നീ ഇന്നലെ കുടിച്ചിട്ട് ആണോ വന്നേ..." കഴിച്ചോണ്ട് ഇരുന്ന ഞാൻ ഒരു നിമിഷം സ്റ്റക്ക് ആയി. ആ ചോദ്യത്തിന് ഉത്തരം കൊടുക്കാതെ ഞാൻ കഴിപ്പ് തുടർന്നു.

"...എന്താടാ ചോദിച്ചതിന് നീ ഉത്തരം പറയാത്തെ..." ഞാൻ വീണ്ടും അമ്മയുടെ ചോദ്യം കേട്ടില്ല എന്ന മട്ടിൽ കഴിപ്പ് തുടർന്നു.

"... ഇന്നലെ നീ തനുവിനെ കണ്ടിട്ട് വന്നപ്പോ തൊട്ട് തുടങ്ങിയതാ. എന്താ പ്രശ്നം. നീ പറയില്ലെങ്കിൽ തനു മോൾടെ നമ്പർ താ ഞാൻ വിളിച്ചു ചോദിച്ചോളാം..."

"...തള്ളേ നിങ്ങൾ ഒന്ന് നിർത്തുന്നുണ്ടോ ഒരു തനു മോൾ. അവളു കാരണ ഞാൻ ഇപ്പൊ ഇങ്ങനെ അനുഭവിക്കുന്നത്. എപ്പോ നോക്കിയാലും തനു തനു. ആ നശിച്ച മുഖം ഒന്ന് മറക്കാൻ ശ്രമിക്കുമ്പോൾ വീണ്ടും അവളുടെ പേര് പറഞ്ഞോണം😡..." കഴിച്ചോണ്ട് ഇരുന്ന പാത്രം തട്ടി എറിഞ്ഞു അമ്മയോട് കയർത്തതും അമ്മ പേടിച്ചു പോയി.

"... എന്താടാ നിങ്ങൾ തമ്മിൽ ഉള്ള പ്രശ്നം..."

"... നിങ്ങൾക്ക് എല്ലാം അറിയണോ. എന്നാൽ കേട്ടോ നിങ്ങളുടെ പുന്നാര മോളുടെ വെറുമൊരു ടൈം പാസ്സ് മാത്രമായിരുന്നു ഞാൻ. ഇപ്പൊ എന്നെ ബോർ അടിച്ചോണ്ട് എന്നെ ഒഴിവാക്കി മതിയായോ..."

"... എടാ ചിലപ്പോ നിന്നെ കളിപ്പിക്കാൻ വെറുതെ പറഞ്ഞത് ആവും🥺..."

"...ആഹ് അത് തന്നെ കഴിഞ്ഞ മൂന്ന് കൊല്ലമായിട്ട് എന്നെ

💬 Comments

View all comments