0%

Chapter Title : തേജാത്മികം 5 [Nishinoya]

Author : Nishinoya Read All Parts 954

അറിയട്ടെ. ഇങ്ങനെ ഒരു സമദ്രോഹിയെ ആണെല്ലോ ഞാൻ ഇത്രയും നാൾ വളർത്തിയത്..." കരഞ്ഞു കലങ്ങിയ കണ്ണുകളുമായി അമ്മ എന്തൊക്കെയോ പുലമ്പി.

"... നിങ്ങൾ ഒന്ന് അടങ്ങ്. ഞാൻ വേറെ വള വാങ്ങി തരാം..." അമ്മയുടെ വാ അടക്കാൻ ഞാൻ ഓരോന്ന് പറഞ്ഞു.

"... നീ എവിടെന്നു വാങ്ങുന്ന പറയുന്നേ. ഒരു വേലയും കൂലിയും ഇല്ലാത്ത നീ ഇത് എവിടെന്നു കൊണ്ട് വരും..." അമ്മ പിന്നെയും എന്നെ കുറ്റപ്പെടുത്തി. ഇനി ഇവിടെ നിന്നാൽ ശെരി ആവില്ലന്ന് മനസിലായതോടെ പതിയെ സ്ഥലം കാലിയാക്കി.

അന്നത്തെ ദിവസവും വേണ്ടുവോളം കുടിച്ചു ബാക്കി ഒരു കുപ്പിവാങ്ങി വീട്ടിലേക്ക് എത്തി. വള വിറ്റ പൈസ തീരുന്നത് വരെ കുടിച്ചു. ഇപ്പൊ കൈയിലെ പൈസ പൂർണമായും തീർന്നു. കടം ചോദിക്കാവുന്നവോരോട് എല്ലാം ചോദിച്ചു. ആദ്യം ഒക്കെ ചിരിച്ച മുഖത്തോടെ തന്നവർ പിന്നെ കണ്ടാൽ മൈൻഡ് ചെയ്യാത്ത അവസ്ഥ ആയി. ഇനി എന്ത് ചെയ്യും എന്ന് ഒരു പിടിയും ഇല്ല രണ്ടെണ്ണം അടിക്കാഞ്ഞിട്ട് കൈ വിറച്ചു തുടങ്ങി. ആരെ കൊന്നിട്ടായാലും കുപ്പി വാങ്ങിയേ പറ്റു. എന്ത് ചെയ്യും എന്ന് തലങ്ങും വിലങ്ങും ആലോചിച്ചു അവസാനം ഒരു മുഖം മനസ്സിൽ തെളിഞ്ഞു വന്നു മാമൻ. പിന്നെ ഒന്നും ചിന്തിച്ചില്ല നേരെ വർക്ഷോപ്പിലേക്ക് വിട്ടു.

"... നീ എന്താ ഇവിടെ..." എന്നെ കണ്ടതും കാര്യമായി തന്നെ മാമൻ ചോദിച്ചു.

"... അത്... അത് എനിക്ക് കുറച്ച് പൈസ വേണം..." തല ചൊറിഞ്ഞോണ്ട് ഞാൻ പറഞ്ഞു.

"... പൈസയോ എന്തിന്..." മാമൻ രൂക്ഷമായി എന്നെ നോക്കി.

"... അവന് കുടിക്കാൻ ആയിരിക്കും

💬 Comments

View all comments