0%

Chapter Title : തേജാത്മികം 5 [Nishinoya]

Author : Nishinoya Read All Parts 956

അല്ലാതെ എന്തിനാ..." മാമന്റെ കൈക്കാരൻ എന്നെ പുച്ഛിച്ചു തള്ളി.

"...ആണെങ്കിൽ തനിക്ക് എന്താ. തന്റെ കുടുംബത്തിൽ നിന്നൊന്നും അല്ലല്ലോ ഞാൻ പൈസ ചോദിച്ചത്😡..." എടുത്തടിച്ചപോലുള്ള എന്റെ സംസാരം കേട്ടത്തോടെ അങ്ങേര വാ അടഞ്ഞു.

"...നിന്റെ കാര്യങ്ങൾ ഒക്കെ ഞാൻ അറിയുന്നുണ്ട് അതുകൊണ്ട് കുടിക്കാൻ ആണെങ്കിൽ എന്റെ കൈയിൽ പൈസ ഇല്ല..."

"...ആഹ് പൈസ താ കിട്ടുമ്പോൾ ഞാൻ തിരിച്ചു തരാം..." ഞാൻ കെഞ്ചും പോലെ പറഞ്ഞു.

"... ഞാൻ നിന്നോട് പറഞ്ഞു കുടിക്കാൻ ആണെങ്കിൽ എന്റെ കൈയിൽ പൈസ ഇല്ല. അതുകൊണ്ട് നീ ഇപ്പൊ പോകാൻ നോക്ക്..." മാമൻ എന്നെ പറഞ്ഞു വിടാൻ ശ്രെമിച്ചു.

"... ഞാൻ ആരുടെയും ഔദാര്യമൊന്നുമല്ല ചോദിച്ചത് അവകാശം ആണ് 😡..." പൈസ കിട്ടില്ല എന്ന് അറിഞ്ഞതോടെ എന്റെ കൊണം മാറി.

"... അവകാശമൊ നിനക്ക് എന്ത് അവകാശമാണ് ഉള്ളത് എന്നോട് പൈസ ചോദിക്കാൻ..." എന്റെ വർത്തമാനം പിടിക്കാതെ മാമൻ എന്നോട് കയർത്തു.

"... ഇത് എന്റെ അച്ഛന്റെ പാർട്ണർഷിപ്പിൽ ഉണ്ടാക്കിയ വർക്ക്ഷോപ്പ് അല്ലെ അപ്പൊ അതിന്റെ പങ്കെ ഞാൻ ചോദിച്ചോളൂ. പിന്നെ എന്നെകൊണ്ട് ഇവിടെ പണിയെടുപ്പിച്ച് ഒരുപാട് ഉണ്ടാക്കിയില്ലേ അതും കൂടിയ ഞാൻ ചോദിച്ചേ..."

"...നിന്റെ അച്ഛന്റെ പങ്ക് മാസ മാസം നിന്റെ വീട്ടിൽ ഞാൻ എത്തിക്കുന്നുണ്ട്. പിന്നെ നിന്നെക്കൊണ്ട് പണി എടുപ്പിച്ച കണക്ക് അത് അപ്പൊ അപ്പൊ തന്നെ നിനക്ക് ഞാൻ തന്നിട്ടുണ്ട്... " മാമനും വിട്ടു തരാൻ തയാർ അല്ലായിരുന്നു.

"... വീട്ടിൽ തരുന്നത് ഒന്നും പറയണ്ട. മാസ മാസം വല്ല നക്കാപിച്ച ദാനം പോലെ തന്നിട്ട് കണക്ക്

💬 Comments

View all comments