0%

Chapter Title : തേജാത്മികം 6 [Nishinoya]

Author : Nishinoya Read All Parts 1.5K

എന്നെ നോക്കി. ഞാൻ അതിന് സമ്മതം അറിയിച്ചു.

കിച്ചു ആ പയ്യനെ വിളിച്ചു കാര്യങ്ങൾ ഒക്കെ തിരക്കി ഞങ്ങളുടെ വർക്ക്‌ഷോപ്പിൽ വണ്ടി കേറ്റി. അവന് എന്താണ് ചെയ്യേണ്ടത് എന്ന് വ്യക്തമായ ഒരു പ്ലാൻ ഉണ്ടായിരുന്നു. ഞങ്ങൾ അതിൻ പ്രകാരം വർക്ക്‌ തുടങ്ങി. എന്റെയും മാമന്റെയും എക്സ്പീരിയൻസ് വെച്ച് ചില നിർദേശങ്ങൾ മുന്നോട്ട് വെച്ചു അത് അവന് ഇഷ്ട്ടായി പിന്നെ കലാപരമായ എന്റെ ചില കഴിവുകളും ഇമ്പ്ലിമെന്റ് ചെയ്ത് ഞങ്ങൾ പറഞ്ഞതിലും ഒരു ദിവസം മുന്നേ വണ്ടി ഇറക്കി. ഞങ്ങളുടെ ആദ്യ വർക്ക്‌ ആയതിനാൽ ഞാനും മാമനും കിച്ചുവും കട്ടക്ക് നിന്ന് ഒരു പിഴവും വരുത്താതെയാണ് പണി പൂർത്തിയാക്കിയത് അതിന്റെ ഗുണം വണ്ടിയിൽ കാണാനും ഉണ്ടായിരുന്നു. എന്നാൽ ഞങ്ങളുടെ ഈ പണിയൊന്നും മാമന്റെ കൈക്കാരന് ഇഷ്ട്ടപെടുന്നുണ്ടായിരുന്നില്ല. ഒളിഞ്ഞു തെളിഞ്ഞു ഞങ്ങളെ തളർത്താൻ ശ്രെമിച്ചെങ്കിലും അത് ഞങ്ങൾക്ക് കൂടുതൽ വാശിയാണ് തന്നത്. നമ്മളെ കൊണ്ട് ഒരു കാര്യം ചെയ്യാൻ പറ്റില്ല എന്ന് ആരെങ്കിലും പറഞ്ഞാൽ അവരുടെ മുന്നിൽ അത് ചെയ്ത് കാണിക്കുന്ന ചെറിയൊരു ഈഗോ അത്രെ ഉള്ളു.

ഏറെ സന്തോഷത്തോടെയാണ് ഞങ്ങടെ കൈയിൽ നിന്നും അവൻ വണ്ടി എടുത്തത്. അവൻ മനസ്സിൽ കണ്ടതിനേക്കാൾ നന്നായി ചെയ്തെന്നു പറഞ്ഞ് ഞങ്ങളെ അഭിനദിച്ചു. കിച്ചു ആണെങ്കിൽ കാറിന്റെ പലതരത്തിലുള്ള വീഡിയോസും ഫോട്ടോസും എടുത്ത് എഡിറ്റ്‌ ചെയ്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്തു. ഞങ്ങടെ വർക്കിന്റെ ഗുണം കൊണ്ടാണോ ദൈവ ഭാഗ്യം കൊണ്ടാണോ എന്നറിയില്ല വീഡിയോ കേറി വയറൽ ആയി. പിന്നെ പല ഇടങ്ങളിൽ നിന്നും വർക്ക്‌ വന്നു തുടങ്ങി. ഒട്ടും പ്രതീക്ഷിക്കാത്ത ഒരു

💬 Comments

View all comments