0%

Chapter Title : തേജാത്മികം 6 [Nishinoya]

Author : Nishinoya Read All Parts 1.5K

മാർക്കറ്റിലേക്ക് ഞങ്ങളുടെ ചുവട് വെപ്പ്. നല്ല രീതിയിൽ മോഡിഫിക്കേഷൻ വർക്ക്‌ ചെയ്തു കൊടുത്തു. കഴിയുന്ന വർക്കിന്റെ വീഡിയോസ് കിച്ചു മാർക്കറ്റിംഗ് ചെയ്തതോടെ ഞങ്ങൾ പോലും അറിയാതെ ഞങ്ങൾ ഒരു ബ്രാന്റ് ആയി മറികഴിഞ്ഞു. ഇതിന്റെ ഇടക്ക് എല്ലാ സപ്പോർട്ടും തന്ന് ദേവനും ദേവൂവും കൂടെ ഉണ്ടായിരുന്നു. നല്ല വർക്ക്‌ കിട്ടിയതോടെ വർക്ക്ഷോപ്പ് ഒന്ന് പുതുക്കി പണിയാമെന്ന് കരുതി. മാമനോട് സംസാരിച്ച് അതിന്റെ പണി തുടങ്ങി. കാർ ലോഞ്ച് ചെയ്യാൻ പറ്റിയൊരു റൂമൊക്കെ സെറ്റ് ചെയ്താണ് വർഷോപ്പിന്റെ പണി. വർക്ക്ഷോപ്പ് പണി നടക്കുന്നത് കൊണ്ട് തന്നെ ഞങ്ങൾക്ക് വർക്ക്‌ ചെയ്യാനുള്ള സ്ഥലവും കുറഞ്ഞു. ഇപ്പൊ വളരെ കുറച്ചു വണ്ടികളുടെ വർക്ക്‌ മാത്രമേ ഞങ്ങൾ എടുക്കാറുള്ളു.

"... ആശാനേ ഒരു പഴയ മോഡൽ ബുള്ളറ്റ് വർക്കിന്‌ വന്നിട്ടുണ്ട്..."

"... അതിനെന്താ നീ നോക്കിയിട്ട് അകത്ത് കയറ്റി വയ്ക്ക്..." പണി തിരക്കിൽ ആയതോണ്ട് ഞാൻ പറഞ്ഞു.

"...ഇത് നല്ല പഴക്കം ചെന്നതാ ആശാൻ കൂടി ഒന്ന് നോക്കിയിട്ട് എടുക്കാം എന്ന് വെച്ചു..."

"... ഇവനെ കൊണ്ട്..."പിറുപിറുത്ത്കൊണ്ട് ഞാൻ പുറത്തേക്ക് ഇറങ്ങി. ബൈക്ക് കണ്ടതും എന്റെ കാലുകൾ നിലച്ചു ചങ്ക് പട പടാന്ന് ഇടിക്കാൻ തുടങ്ങി.

"... ഇതാ ആശാനേ വണ്ടി. ടെസ്റ്റ്‌ ആയി അതോണ്ട് മാമൻ പിടിച്ച വർക്ക്‌ ആണ്. നല്ല പഴക്കം ചെന്നത് ആയതോണ്ട് എനിക്കൊരു പേടി അതാ ഞാൻ ആശാനേ വിളിച്ചത്..." ഞാൻ ആ ബൈക്കിന് അരികിലേക്ക് നടന്നു പതിയെ ടാങ്കിന് മുകളിലൂടെ കൈയോടിച്ചു അറിയാതെ കണ്ണുകൾ നിറഞ്ഞൊഴുകി.

"... എന്ത് പറ്റി ആശാനേ. വർക്ക്‌ പാട് ആണെങ്കിൽ

💬 Comments

View all comments