0%

Chapter Title : തേജാത്മികം 6 [Nishinoya]

Author : Nishinoya Read All Parts 1.5K

നമുക്ക് മാമനോട് പറഞ്ഞ് തിരിച്ചു കൊടുക്കാം..." എന്റെ നിൽപ്പും ഭാവവും കണ്ട് കിച്ചു പറഞ്ഞു.

"... വേണ്ട ഈ വർക്ക്‌ ഞാൻ ചെയ്തോളാം..." ഉറച്ച ശബ്ദത്തോടെ ഞാൻ പറഞ്ഞു.

ഒരു തരം കുറ്റബോധം ആയിരുന്നു മനസ്സ് നിറയെ ഞാൻ ചെയ്ത തെറ്റിന്. അച്ഛന്റെ ജീവൻ ഇപ്പോഴും ഈ വണ്ടിയിൽ ഉണ്ട്. ഞാൻ ഇവിടെ പണിക്ക് കയറിയ ശേഷം ഇവനെ തിരിച്ചു വാങ്ങാൻ വിറ്റ ആളുടെ അടുത്തേക്ക് പോയെങ്കിലും പുള്ളിയുടെ കൈയിൽ നിന്നും കൈമറിഞ്ഞ് പോയിട്ടുണ്ടായിരുന്നു. ഒരുപാട് അന്വേഷിച്ചു ഇവനെ കണ്ടെത്താനായില്ല. അവസാനം കറങ്ങി തിരിഞ്ഞ് എന്റെ മുന്നിൽ തന്നെ വന്നു പക്ഷെ ഇവൻ ഇന്ന് എനിക്ക് സ്വന്തം അല്ലെന്ന് മാത്രം🥺.

"... കിച്ചു ഈ വണ്ടിയുടെ മുഴുവൻ പണിയും ഞാൻ ചെയ്തോളാം. തല്ക്കാലം ഞാൻ ചെയ്തോണ്ട് ഇരിക്കുന്ന വർക്ക്‌ എല്ലാം നീ ചെയ്യണം..."

"... ആശാൻ വെറുതെ ബുദ്ധിമുട്ടണ്ട ഈ വണ്ടിയുടെ പണി ഞാൻ ചെയ്യാം ആശാൻ ഒന്ന് കൂടെ നിന്നാൽ മതി..."

"... വേണ്ട. ഞാൻ പറഞ്ഞത് നീ ചെയ്താൽ മതി 😠..." ഞാൻ ഇതുവരെ കിച്ചുവിനോട് ഇത്ര കടുപ്പിച്ചു പറഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ കൂടുതൽ ഒന്നും പറയാതെ അവൻ അകത്തേക്ക് പോയി.

ഞാൻ ബൈക്കിൽ കേറി കിക്കർ അടിച്ചു ഫസ്റ്റ് അടിയിൽ തന്നെ സ്റ്റാർട്ട്‌ ആയി എന്റെ ചുണ്ടിൽ ചെറിയൊരു പുഞ്ചിരി വിരിഞ്ഞു. ചങ്ക് തുളക്കുന്ന പഴയ അതെ ശബ്ദം. അവനെയും കൊണ്ട് ഒരു റൗണ്ട് പോയി. എനിക്ക് ഈ ഭൂമിയിൽ ഏറ്റവുംകൂടുതൽ സന്തോഷം തരുന്ന സ്ഥലങ്ങളിൽ ഒന്നാണ് ഇവന്റെ ഡ്രൈവിംഗ് സീറ്റ്‌. മനസ്

💬 Comments

View all comments