Chapter Title : തേജാത്മികം 6 [Nishinoya]
ഗേളിന്റെ കൂടെ ഞങ്ങളെ പറഞ്ഞു വിട്ടു.
"... നീ എന്തിനാ നിന്റെ ഫ്രണ്ട് ആണെന്ന് പറഞ്ഞെ..."
"...അതിനെന്താ നമ്മൾ ഫ്രണ്ട്സ് അല്ലെ..." ചിരിച്ചോണ്ട് എന്റെ കൈക്ക് ഇടയിലൂടെ അവളുടെ കൈ കോർത്ത് അവരുടെ പിന്നാലെ പോയി. ആദ്യം പോയത് ദേവുന് മാല മാറ്റിയെടുക്കാൻ ആയിരുന്നു അവിടെന്ന് വളകളുടെ സെക്ഷനിലേക്ക് പോയി.
"... ഇത് ആർക്കാ ഏട്ടാ വളയൊക്കെ..."
"... അമ്മക്ക് ആ..." സന്തോഷത്തോടെ ഞാൻ പറഞ്ഞു.
"... ഞാൻ കരുതി കെട്ടാൻ പോകുന്ന പെണ്ണിന് വേണ്ടി ഇപ്പോഴേ വാങ്ങി വയ്ക്കുന്നത് ആണെന്ന്..." എന്നെ കളിയാക്കി കൊണ്ട് ദേവു പറഞ്ഞു.
"... ഒരുത്തി പോയതിന്റെ ക്ഷീണം ഇപ്പോഴും മാറിയിട്ടില്ല അപ്പോഴാ. അവൾ കാരണം ഞാൻ എന്റെ അമ്മയെ ഒരുപാട് വേദനിപ്പിച്ചു. അമ്മക്ക് വേണ്ടി എന്ത് ചെയ്താലും അതിന് പകരമാവില്ല എങ്കിലും എന്റോരു മനസമാധാനത്തിന് ഇതെങ്കിലും ചെയ്യണ്ടേ..."
"... എല്ലാ പെൺപിള്ളാരും അങ്ങനെ അല്ല കേട്ടോ. എന്നെപോലെ നല്ല മനസ്സുള്ളവരും ഉണ്ട്..." ഇമോഷണൽ ആയ എന്റെ മൂഡ്മാറ്റാൻ നോക്കി .
ദേവു അവൾക്ക് ഇഷ്ട്ടപെട്ട രണ്ട് വളകൾ സെലക്ട് ചെയ്തു അത് എനിക്കും ഇഷ്ട്ടപ്പെട്ടു. വളയുടെ ബില്ല് അടച്ച് ദേവുവിനെ വീട്ടിൽ ആക്കി ഞാൻ എന്റെ വീട്ടിൽ പോയി.
എന്നത്തേയും പോലെ രാത്രി അമ്മ എന്നെ മടിയിൽ ചരിച്ചു കിടത്തി തലയിൽ തലോടി കാര്യങ്ങൾ പറയായിരുന്നു. അമ്മ കാണാതെ പോക്കറ്റിൽ മറച്ചു വച്ച സ്വർണ വള ഞാൻ ആ കൈകളിൽ അണിയിച്ചു. അമ്മയുടെ കൈകൾ നിഛലമായി സംസാരം നിലച്ചു. ആ കണ്ണിൽ നിന്നും രണ്ടുത്തുള്ളി കണ്ണുനീർ എന്റെ കവിളിൽ പതിച്ചു.
💬 Comments
View all comments