Chapter Title : തേജാത്മികം 6 [Nishinoya]
അമ്മയുടെ കണ്ണുകൾ നിറയുന്നത് എനിക്ക് ഇഷ്ട്ടല്ല പക്ഷെ ഈ കണ്ണുനീരിന്റെ അർത്ഥം എന്താണെന്ന് എനിക്ക് അറിയാം അതിനാൽ ഞാൻ ആ കൈകളിൽ മുത്തി. അതിൽ ഉണ്ടായിരുന്നു എന്റെ മറുപടി.
പോയതും ഞാൻ നഷ്ടപ്പെടുത്തിയതും എല്ലാം ഓരോന്നായി ഞാൻ തിരിച്ചു പിടിക്കയാണ്. അടുത്ത ആഴ്ച എന്റെ വർഷോപ് പുതുക്കിയതിന്റെ ഉദ്ഘാടനം ആണ്. വീട്ടുകാർ ഉണ്ടാക്കിയ പണത്തിന്റെ ഹുങ്കിൽ എന്നെ ഇട്ടിട്ടു പോയവൾക്ക് മുന്നിൽ ഞാൻ പഠിത്തുയർത്തിയ എന്റെ സാമ്രാജ്യം കാണിക്കണം. ഇത് എന്റെ വാശി ആണ്. കഴിഞ്ഞുപോയ ഓർമകളും വേദനകളും എന്റെ ഉള്ളിൽ വാശിയായി കത്തി ജ്വലിച്ചു.
ഒരാഴ്ച കഴിഞ്ഞതും പറഞ്ഞപോലെ എന്റെ കാർ ഡീറ്റെയിൽ ഷോപ്പ് ഓപ്പൺ ചെയ്തു. ഇപ്പൊ അതിനൊപ്പം ഒരു കാർ അക്സസറി ഷോപ്പും ഞാൻ തുടങ്ങി. അതിനു വേണ്ട സ്റ്റാഫിനെയും വച്ചു. ഇനാഗുറേഷൻ ആയതോണ്ട് ഞങ്ങൾ പണിത വണ്ടികൾ എല്ലാം വന്നു സത്യം പറഞ്ഞാൽ ചെറിയൊരു ഓട്ടോഷോ തന്നെ ഉണ്ടായിരുന്നു. പോരാത്തതിന് ഞങ്ങൾ പണിചെയ്ത പുതിയൊരു കാറിന്റെ ലോഞ്ച് കൂടി ആയിരുന്നു. ദേവു രാവിലെ തന്നെ വന്ന് എല്ലാത്തിനും കട്ടക്ക് കൂടെ ഉണ്ടായിരുന്നു. അമ്മയും മാമനും ആണ് തിരി തെളിച്ചു ഉദ്ഘാടനം ചെയ്തത്. ഈ ഷോപ്പ് ഉത്ഘടനം ചെയ്യാൻ ഇവരേക്കാൾ യോഗ്യന്മാർ വേറെ ഉണ്ടെന്ന് തോന്നിയില്ല. എല്ലാം മാഗളമായി നടന്നു എന്റെ ജീവിതത്തിലെ പുതിയ കാൽവെയിപ്പ്. ദേവു ആണെങ്കിൽ വാല് പോലെ അമ്മയുടെ പിന്നെലെ ഉണ്ട്. ദേവന് ചില തിരക്കുകൾ കാരണം ബാംഗ്ലൂരിൽ നിന്നും എത്താൻ പറ്റിയില്ല. കുറച്ചു കഴിഞ്ഞപ്പോ ദേവു ഓടി നടന്ന് എല്ലാർക്കും ലഡു കൊടുക്കുന്ന തിരക്കിൽ ആണ്. അതെല്ലാം
💬 Comments
View all comments