Chapter Title : തേജാത്മികം 6 [Nishinoya]
കണ്ട് ആസ്വദിച്ചു ഞാൻ ഒരു മൂലയിൽ നിന്നു.
"... നല്ല കൊച്ച് അല്ലെ..." ഞാൻ അതിന് മൂളി.
"... എല്ലാത്തിനും കൂടെ ഉണ്ട് അല്ലെ..." അതിനും ഞാൻ മൂളി.
"... എന്നാ പിന്നെ അതിനെ അങ്ങ് കെട്ടരുതോ..." അത് കേട്ടതും എന്റെ മുഖം ഒന്ന് ചുളുങ്ങി.
ഇത്രയും നേരം മനസ് മൈരൻ ആണ് സംസാരിച്ചത് എന്ന് ഓർത്ത് എല്ലാം മൂളികേട്ട എനിക്ക് തെറ്റി. ഇത്രയും നേരം എന്നോട് ഇതെല്ലാം മൊഴിഞ്ഞത് കിച്ചു ആയിരുന്നു.
"... ഞാൻ കാര്യം ആയിട്ട് പറഞ്ഞത് ആണ് ആശാനേ ഇത്രയും നല്ല കൊച്ചിനെ ഈ ജന്മത്തിൽ കിട്ടൂല. അതുകൊണ്ട് കണ്ണും പൂട്ടി ദേവു ചേച്ചീനെ കേട്ട് ആശാനേ..." കൈയിൽ കിട്ടിയത് എടുത്ത് കിച്ചുവിനെ എറിയാനായി ഓങ്ങിയതും എറിയല്ലേ എന്നപോലെ കൈയ്യും ആംഗ്യം കാണിച്ച് എന്നെ നോക്കി പിന്നിലേക്ക് നടന്നുകൊണ്ട് കിച്ചു ഇത്രം പറഞ്ഞ് തിരിഞ്ഞ് ഒറ്റ ഓട്ടം.
ഇതെല്ലാം നോക്കി ദേവു നിൽപ്പുണ്ടായിരുന്നു. ഭാഗ്യം ഇച്ചിരി ദൂരത്ത് ആയത് കൊണ്ട് അവൾ ഒന്നും കേട്ടില്ല. പക്ഷെ ഞങ്ങളുടെ കോപ്രായങ്ങൾ കണ്ട് എന്താന്ന് അവൾ മുഖം അനക്കി ചോദിച്ചു. ഞാൻ ഒന്നുമില്ലെന്ന് തോളനക്കി പറഞ്ഞു. അതിന് ഒരു നിറപുഞ്ചിരി തന്ന് അമ്മയുടെ അടുത്തേക്ക് ദേവു പോയി. കുറച്ചു ദിവസങ്ങൾക്ക് ശേഷം പണി കഴിഞ്ഞ് വൈകിട്ട് വീട്ടിലേക്ക് പോകവേയാണ് ദേവൻ വിളിക്കുന്നത്.
"... അളിയാ നീ ഇപ്പൊ എവിടാ. ഫ്രീ ആണോ..." ഫോൺ എടുത്തപാടെ ദേവൻ ചോദിച്ചു.
"... ഞാൻ പണി കഴിഞ്ഞ് വീട്ടിലേക്ക് പോകാട. എന്താ കാര്യം..."
"... എടാ ദേവു അവളുടെ സ്കൂളിൽ
💬 Comments
View all comments