Chapter Title : തേജാത്മികം 6 [Nishinoya]
പഠിച്ച ഏതോ കൂട്ടുകാരിയുടെ കല്യാണത്തിന് പോയതാ. കല്യാണം കഴിഞ്ഞപ്പോ അവളുടെ ഫ്രണ്ട്‌സ് എല്ലാരും റിസെപ്ഷനിൽ പോണെന്ന് പറഞ്ഞ് കല്യാണ മണ്ഡപത്തിൽ നിന്നും ഇവളെയും കൂട്ടികൊണ്ട് പോയി. ഇപ്പൊ അവിടെന്ന് തിരിച്ച് വരാൻ ഒരു മാർഗ്ഗവും ഇല്ല. നീ ഫ്രീ ആണെങ്കിൽ ഒന്ന് അങ്ങോട്ട് ചെല്ലോടാ..."
"...കുഴപ്പം ഇല്ലടാ ഞാൻ പൊയ്ക്കോളാം. വീട്ടിൽ ചെന്ന് ഒന്ന് കുളിച്ചു നേരെ അങ്ങോട്ട് ഇറങ്ങാം..."
"... താങ്ക്സ് അളിയാ..."
"... താങ്ക്സ് ഒക്കെ അവിടെ നിക്കട്ടെ. എന്റെ ഷോപ്പിന്റെ ഇന്നാഗുറേഷന് നീ വന്നില്ല. എന്നാ നമുക്ക് ഒന്ന് നേരിൽ കാണാൻ പറ്റുന്നെ..."
"... എന്ത് പറയാൻ അളിയാ ഇവിടെ ഞാനും കുറച്ചു കൂട്ടുകാരും ചേർന്ന് ഒരു startup തുടങ്ങി. ഇപ്പൊ അതിന്റെ നെട്ടോട്ടത്തില. ഞാൻ ഇന്ന് രാത്രി നാട്ടിൽ വരും നമുക്ക് നാളെ കാണാം..."
"... എടാ നായിന്റെമോനെ ഇന്ന് വരോന്ന് എന്താടാ നേരത്തെ പറയാഞ്ഞേ..."
"... നിനക്ക് ഒരു സർപ്രൈസ് തരാന്നു കരുതിയതാ 😁. എടാ ഞാൻ വയ്ക്കുവാണേ ഇവിടെ ഇച്ചിരി പരിപാടി ഉണ്ട്. Location ഒകെ ദേവുവിനെ വിളിച്ചു ചോദിച്ചാൽ മതി..." അതും പറഞ്ഞ് ദേവൻ ഫോൺ വച്ചു.
ഞാൻ ദേവുവിനെ വിളിച്ചു location ചോദിച്ച് വീട്ടിൽ പോയി കുളിച്ച് എന്റെ ബുള്ളറ്റുമായി ഇറങ്ങി. കുറച്ചു ദൂരെയുള്ള ഒരു ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു റിസെപ്ഷൻ. അവിടെ എത്തി ഹാളിലേക്ക് കടക്കാവേ സ്റ്റേജിൽ ഗ്രൂപ്പ് ഡാൻസ് എന്തോ നടക്കുവായിരുന്നു. ഡാൻസേഴ്സിന്റെ മുൻനിരയിൽ തന്നെ ദേവു നിന്ന് കളിക്കുന്നുണ്ടായിരുന്നു. സാരിയിൽ ദേവുവിനെ കാണാൻ പ്രേത്യേക ഭംഗി ആയിരുന്നു ( പിന്നെ സാരി എന്റെ
💬 Comments
View all comments