Chapter Title : തേജാത്മികം 6 [Nishinoya]
വീട് എത്താറായപ്പോ ചെറുതായി മഴ പൊടിയാൻ തുടങ്ങി ഒന്നുകൂടി കടുത്തതും അടുത്തുള്ള ബസ്സ്റ്റോപ്പിൽ വണ്ടി നിർത്തി ഞങ്ങൾ അവിടേക്ക് ഓടി കേറി അപ്പോഴേക്കും മഴ ശക്തിപ്രാപിച്ചു.
"... അയ്യോ ചേട്ടൻ ആകെ നനഞ്ഞല്ലോ. വെറുതെ പനി പിടിക്കേണ്ട ഞാൻ തോർത്തി തരാം..."
ഞാൻ ഒന്നും പറയാതെ പൂർണ അധികാരത്തോടെ എന്റെ മൂക്ക് വരെ പൊക്കം ഉള്ള ദേവു സരിതുമ്പ് കൊണ്ട് എന്റെ തല തോർത്താൻ തുടങ്ങി. ദേവുവിന്റെ പ്രവർത്തിയിൽ തരിച്ചു നിന്ന ഞാൻ അവളുടെ കണ്ണുകളിലേക്ക് ഉറ്റു നോക്കി. എന്റെ തല തോർത്തികൊണ്ടൊരുന്ന ദേവു ശ്രെദ്ധ ഒന്ന് തെറ്റിയതും അവളുടെ കണ്ണുകൾ എന്റെ കണ്ണുകളിൽ ഉടക്കി. അവളുടെ കൈ നിഛലമായി. ഞാൻ ആ കണ്ണുകളിൽ ഉറ്റുനോക്കി അവ എന്നോട് അഗാതമായ എന്തോ പറയാൻ കൊതിക്കുന്ന പോലെ. ഈ സമയം കൊണ്ട് അവളുടെ സാരിതുമ്പ് എന്റെ തലയിൽ നിന്നും അടർന്നു താഴേക്ക് വീണിരുന്നു. ഞങ്ങൾ ഇതൊന്നും അറിയാതെ അങ്ങനെ നിന്നും. അറിയാതെ ഞങ്ങളുടെ മുഖം അടുത്തു. വെള്ള തുള്ളികൾ പറ്റിയ അവളുടെ ചുണ്ടുകളിലേക്ക് ഞാൻ കൂടുതൽ ആകർഷിക്കപെട്ടു. ഹൃദയം ഇപ്പൊ പൊട്ടു എന്ന അവസ്ഥ.
പെട്ടെന്ന് മഴയത്ത് ഒരു കാർ ഹോൺ മുഴക്കി പായുന്ന സൗണ്ട് കേട്ടതും ഒരു ഞെട്ടാലോടെ ഞങ്ങൾ അടർന്നു മാറി തിരിഞ്ഞു നിന്ന് കിതച്ചു. കുറച്ചു സമയം കഴിഞ്ഞതും കാതരയായി ദേവു എന്നെ വിളിച്ചു. ഞാൻ അവളെ നോക്കി.
"...ഏട്ടൻ കൂടെയുള്ളപ്പോഴുള്ള secure സന്തോഷവും മറ്റാരും ഒപ്പമുള്ളപ്പോ എനിക്ക് കിട്ടിയിട്ടില്ല. ജീവിതവസാനം വരയും ഏട്ടൻ എന്റെ ലൈഫ്പാർട്നർ ആയി ഒപ്പം കാണില്ലേ..." പ്രേതീക്ഷയോടെ ദേവു
💬 Comments
View all comments