0%

Chapter Title : തേജാത്മികം 6 [Nishinoya]

Author : Nishinoya Read All Parts 1.5K

എന്നെ നോക്കി. ആ കണ്ണുകളിൽ എന്നോടുള്ള പ്രണയം അലതല്ലുന്നത് എനിക്ക് കാണാം. പക്ഷെ എന്ത് മറുപടി നൽകും എന്ന ആശയകുഴപ്പത്തിലായി ഞാൻ.

"... പെട്ടെന്ന് ഒരു മറുപടി പറയണ്ട ആലോചിച്ച് പറഞ്ഞാൽ മതി. പിന്നെ ഇത് പക്വത ഇല്ലാത്ത ഒരു പെണ്ണിന്റെ കുട്ടിക്കളിയായി മാത്രം കാണരുത്..." മഴ അപ്പോഴേക്കും പെയ്തൊഴിഞ്ഞിരുന്നു.

"...മഴ തീർന്നു നമുക്ക് പോവാം..." ദേവുവിന്റെ മുഖത്ത് നോക്കാതെ ഞാൻ ബൈക്കിന് അരികിലേക്ക് നീങ്ങി.

ബൈക്ക് സ്റ്റാർട്ട്‌ ചെയ്തതും ദേവു വന്ന് കയറി. അവളുടെ വീട് എത്തുന്നവരെ ഞങ്ങൾ പരസ്പരം ഒന്നും മിണ്ടിയില്ല. ദേവുവിനെ വീടിന് മുന്നിൽ ഇറക്കി ഞാൻ വണ്ടി തിരിച്ചു. നെഞ്ചിൽ ഒരു കല്ല് എടുത്ത് വെച്ച പോലെ എനിക്ക് തോന്നി. ദേവുവിനോട് എന്ത് മറുപടി പറയും...?
മിററിലൂടെ എനിക്ക് കാണായിരുന്നു ഗേറ്റിനു മുന്നിൽ നിന്ന് ഞാൻ പോകുന്നത് കണ്ണിമവെട്ടാതെ നോക്കി നിൽക്കുന്ന ദേവുവിനെ.

തുടരും...

**__________**_____________** ___________**

happy valentine's day🥰


കഴിഞ്ഞ പാർട്ടിൽ കുറച്ചു ഡൌട്ട്സ് ചോദിച്ചിരുന്നു അതേപറ്റി സംസാരിക്കാം.

തേജസ് രാഷ്ട്രീയ ഇടപാട് ഉള്ളതിനാലും നാട്ടിലെ അത്യാവശ്യം പൊതുകാര്യങ്ങളിൽ ഇടപെടുന്നതിനാലും നാട്ടുകാർക്ക് എല്ലാം അവനെ നല്ല പരിചിതമാണ്. അങ്ങനെഉള്ള ഒരു വെക്തി കള്ളുകുടിയൻ ആയാൽ സ്വഭാവികമായി നാട്ടിലെ എല്ലാരും അറിയും. അങ്ങനെ അതേപറ്റി അവന്റെ മാമനും അറിഞ്ഞിരുന്നു പക്ഷെ അവനെ നേരിൽ കണ്ടിട്ടില്ലായിരുന്നു. തേജസിന്റെ അമ്മ ബ്രേക്കപ്പിന്റെ വിഷമത്തിൽ ആണ് മകൻ കുടിക്കുന്നത് അതുകൊണ്ട് തന്നെ ഇന്ന് അല്ലെങ്കിൽ നാളെ അവൻ നന്നാവും എന്ന പ്രതീക്ഷയിൽ ആയിരുന്നു അതുകൊണ്ട് ഈ വിവരം മാമനെ അറിയിച്ചില്ല. ഒരുപക്ഷെ പെങ്ങൾ തേജസിനെ

💬 Comments

View all comments