Chapter Title : തേജാത്മികം 6 [Nishinoya]
ആളൊരു ശുദ്ധത്മാവ് ആണെന്ന് തോന്നുന്നു. കുറച്ചു കഴിഞ്ഞപ്പോ മാമനും മാമന്റെ കൈക്കാരനും വന്നു. മാമനെ സംസാരം കൊണ്ട് കിച്ചു കുപ്പിയിൽ ആക്കി. മോശം പറയരുതല്ലോ പറയുന്നത് എല്ലാം അവനെ കൊണ്ട് കഴിയും വിധം കുറഞ്ഞ സമയം കൊണ്ട് വൃത്തിയായി ചെയ്യും.
"...ആശാനേ ഉച്ച ആയി വാ ചോർ കഴിക്കാം..." ഉച്ച ആയപ്പോഴേക്കും കൈയിൽ ചോറുപൊതിയുമായി കിച്ചു വിളിച്ചു.
"...നീ കഴിച്ചോടാ ഞാൻ ഇത് തീർത്തിട്ട് വരാം..."
"...ഇത്ര പെട്ടെന്ന് നീ ആശാൻ ഒക്കെ ആയോടാ..." മാമന്റെ കൈക്കാരൻ കിച്ചുവിന്റെ വിളി കേട്ട് എന്നെ കളിയാക്കി ചിരിച്ചു.
"...നല്ല ബെസ്റ്റ് ആശാനാ. ഇവന്റെയൊക്കെ ശിഷ്യൻ ആയ നിന്നെ സമ്മതിക്കണം..." ഞാൻ അത് കേട്ടില്ല എന്ന മട്ടിൽ എന്റെ പണി തുടർന്നു.
"... എന്താ അവിടെ. ടാ തേജസേ നിന്റെ പണി കഴിഞ്ഞില്ലേ..." അപ്പോഴേക്കും മാമൻ അങ്ങോട്ടേക്ക് വന്നു. മാമൻ ചോദിച്ചതിന് ഞാൻ ഇല്ലെന്നു പറഞ്ഞു.
"... ആഹ് മതിയാക്ക്. ബാക്കി കഴിച്ചിട്ട് ചെയ്യാം..." മാമൻ നിർബന്ധിച്ച് എന്നെ കഴിക്കാൻ വിളിച്ചു. പിന്നെ എല്ലാരും ഒരുമിച്ച് വീട്ടിൽ നിന്നും കൊണ്ട് വന്ന പൊതിച്ചോർ കഴിക്കാൻ തുടങ്ങി.
"...ഹെലോ... ഹെലോ... എങ്ങോട്ടാ ഈ ചാടി തുള്ളി..." രണ്ട് ദിവസം കഴിഞ്ഞപ്പോ ദേവു തേജസിനെ തിരക്കി വർക്ക്‌ഷോപ്പിൽ വന്നതാ. ആൾ അറിയാതെ കിച്ചു ദേവുവിന്റെ വഴി തടഞ്ഞു.
"...അത് ചോദിക്കാൻ നീ ഏതാടാ ചെക്കാ..." ദേവു തിരിച്ചു ചോദിച്ചു.
"... ഞാൻ ഇവിടത്തെ പുതിയ സ്റ്റാഫ് ആണ്. നിങ്ങൾ ആരാ..." കിച്ചുവിന്റെ ആ ചോദ്യം അവൾക്ക് അത്ര പിടിച്ചില്ല.
"... നീ ഇവിടത്തെ
💬 Comments
View all comments