0%

Chapter Title : തേജാത്മികം 6 [Nishinoya]

Author : Nishinoya Read All Parts 1.5K

ഡീൽ ചെയ്യാന്ന് വിചാരിച്ചതാ..."

"...ആരാടാ നിന്റെ ഉടായിപ്പ് പാർട്ടി 😡..." കിച്ചു പറഞ്ഞത് ഇഷ്ടപ്പെടാതെ അവൾ അവനോട്‌ ചൂടാകാൻ തുടങ്ങി.

"... എന്റെ പൊന്ന് ദേവു നീ പ്രശ്നം ഒന്നും ഉണ്ടാക്കാതെ ഒന്ന് വന്നേ..." കിച്ചുവിനോട് മല്ലിടാൻ പോയവളുടെ കയും പിടിച്ച് ഞാൻ ഉള്ളിലേക്ക് കൂട്ടികൊണ്ട് വന്നു.

"... അല്ല നീ എന്താ ഇവിടെ..." അവളെ അകത്തേക്ക് കൊണ്ടുപോയി ഞാൻ ചോദിച്ചു.

"... എന്റെ ചേട്ടൻ പോകുന്നതിന് മുന്നേ എനിക്ക് ഒരു വലിയ മിഷൻ തന്നിട്ടാ പോയത്..."

"... മിഷനോ എന്ത് മിഷൻ..." ഞാൻ എടുത്ത് ചോദിച്ചു.

"...അല്ല ചേട്ടന് ഒരു തെമ്മാടി കൂട്ടുകാരൻ ഉണ്ട്. പുള്ളി വഴിതെറ്റി പോവാതെ നോക്കാൻ ഏൽപ്പിച്ചേക്കുന്നത് എന്നെയാണ്..." ദേവു ഒളിക്കണ്ണിട്ട് എന്നെ നോക്കി പറഞ്ഞു. ആദ്യം എനിക്ക് കത്തിയില്ല പിന്നെയാ എനിക്ക് സംഭവം പിടികിട്ടിയത്.

"...ആാാഹ് വിട്... വിട്.... വിട്... ഏട്ടാ വേദനിക്കുന്നു..." എന്നെ കളിയാക്കിയതിന്റെ അമർഷത്തിൽ ദേവുവിന്റ ചെവി ഞാൻ പൊന്നാക്കി.

"... മനുഷ്യന്റെ നല്ല ജീവൻ അങ്ങ് പോയി..." ചെവി തിരുമിക്കൊണ്ട് അവൾ പറഞ്ഞു.

"... അല്ല മാഷേ ഇപ്പോഴും കള്ളുകുടി ഉണ്ടോ..." വേദന ഷമിച്ചതും അവൾ ചോദിച്ചു. ഞാൻ ഇല്ലെന്ന് മൂളി.

പിന്നെയും എന്നോട് കുറെ സമയം സംസാരിച്ചു നിന്നു. ഇടക്ക് കിച്ചുവിനെ വിട്ട് അവൾക്ക് വേണ്ടി വെള്ളം വാങ്ങിപ്പിച്ചു ശേഷം അതും കുടിച്ചാണ് ദേവു പോയത്.

"... നിങ്ങൾ അറിഞ്ഞോ ഇപ്പൊ ഇവിടെ പെൺപിള്ളാരും കേറി നിരങ്ങാൻ തുടങ്ങിയിട്ടുണ്ട്..." പിറ്റേന്ന് മാമനെ ഒറ്റക്ക് കിട്ടിയതും മാമന്റെ കൈക്കാരന്റെ സ്ഥിരം പരിപാടി തുടങ്ങി.

"...ആര് വന്നെന്ന

💬 Comments

View all comments