0%

Chapter Title : തേജാത്മികം 6 [Nishinoya]

Author : Nishinoya Read All Parts 1.5K

താൻ പറയുന്നേ ദേവുവോ..." മാമൻ തിരിച്ചു ചോദിച്ചു.

"... ആഹ് പേരൊന്നും എനിക്ക് അറിയില്ല. അവൾ വന്നുകേറി തേജസിനോട് എന്ത് സൃങ്കരം ആയിരുന്നെന്നോ..."

"... നീ വെറുതെ കാര്യം അറിയാതെ സംസാരിക്കരുത്..." മാമൻ അങ്ങേരോട് ചൂടാവാൻ തുടങ്ങി.

"...എന്നോട് ചൂട് ആയിട്ട് എന്താ കാര്യം. പോയി അവനോട് ചോദിക്ക് പണി സമയത്ത് പണിയെടുക്കാതെ ഓരോ പെണ്ണിനേയും വിളിച്ചോണ്ട് വന്ന് അയ്യേ നാണക്കേട്. നാട്ടുകാർ അറിഞ്ഞാൽ എന്താ പറയാ..."

"... ടാ ദേവു അവന്റെ ഫ്രണ്ടിന്റെ പെങ്ങൾ ആണ്. എനിക്ക് അറിയാവുന്ന കൊച്ച്. എന്നോട് പറഞ്ഞത് പോലെ തേജസിന്റെ മുമ്പിൽ എങ്ങാനും പോയി വിളമ്പിയാൽ എല്ലാത്തവണത്തെയും പോലെ നീ പറയുന്നത് കേട്ട് അവൻ മിണ്ടാതിരിക്കില്ല. ദേഷ്യം വന്നാൽ അവനെ അറിയാലോ😡..."

മാമന്റെ മറുപടി അങ്ങേരുടെ വാ അടപ്പിച്ചെന്ന് വേണേ പറയാം. ഇത് തേജസ്‌ അറിഞ്ഞാൽ പിടിച്ചു ചാമ്പും എന്ന് ഭയം ഉള്ളതിനാൽ ആയിരിക്കാം തേജസ്‌ കേൾക്കെ ഇതുംപറഞ്ഞ് ചൊറിയാൻ പോയില്ല.ദിവസങ്ങൾ അങ്ങനെ കടന്നുപോയി ദേവു ഇടക്ക് ഇടക്കായി തേജസിനെ തേടി എത്തി. കിച്ചുവുമായി ദേവു നല്ല കമ്പനി ആയി അങ്ങനെ ഇരിക്കയാണ് ഒരു ദിവസം ദേവു തേജസിനെ വിളിക്കുന്നത്.

"...ഏട്ടാ ഇന്ന് ഉച്ചക്ക് ശേഷം ഫ്രീ ആണോ..." ഫോൺ എടുത്തപാടെ വെപ്രാളത്തോടെ ദേവു ചോദിച്ചു.

"...ഫ്രീ ആണല്ലോ..." ഒന്ന് ആലോചിച്ച ശേഷം അവൻ മറുപടി പറഞ്ഞു.

"... ചേട്ട ഉച്ചക്ക് നമ്മുടെ കോളേജിലേക്ക് ഒന്ന് വരാവോ..."

"... കോളേജിലോ എന്തിന്..."

"... ഏട്ടാ നാളെ കോളേജിൽ ഒരു ഓട്ടോ ഷോ ഉണ്ട്. അപ്പൊ ഒരു ലോഗോ വലിയൊരു ബോർഡിൽ

💬 Comments

View all comments