Chapter Title : തേജാത്മികം 7 [Nishinoya]
ദേവുവിന്റെ കല്യാണം ഉറപ്പിച്ചെന്ന് അറിഞ്ഞതും തേജസിന് വല്ലാത്ത അസ്വസ്ഥത തോന്നി.
"...ആശാനേ നാളെയല്ലേ ദേവു ചേച്ചിയുടെ നിച്ഛയം..." പണി ചെയ്തോണ്ടിരുന്ന ഞാൻ ഒന്ന് മൂളി.
"... നമുക്ക് നാളെ അങ്ങോട്ട് പോണ്ടേ..."
"... ഞാൻ ഇല്ലടാ..." എനിക്ക് അങ്ങോട്ട് പോകാൻ തോന്നുന്നില്ല... "
"... നമ്മുടെ ദേവു ചേച്ചിടെ നിച്ഛയം അല്ലെ. പോരാത്തതിന് ദേവേട്ടൻ ചെല്ലാൻ വിളിച്ചിട്ട് നമ്മൾ പോയില്ലെങ്കിൽ എങ്ങനെയാ..." അവസാനം കിച്ചു പറയുന്നതാ ശെരിയെന്നു തോന്നിയപ്പോ പോകാം എന്ന് തീരുമാനിച്ചു.
പിറ്റേന്ന് രാവിലെ എഴുന്നേറ്റപ്പോ എനിക്ക് പോകാൻ തോന്നിയില്ല മുറിയിൽ തന്നെ ചടഞ്ഞുകൂടി ഇരുന്നു. ദേവൻ ആണെങ്കിൽ നിർത്താതെ വിളിക്കുന്നുണ്ട്. പക്ഷെ കാൾ അറ്റന്റ് ചെയ്തില്ല. കുറെ കഴിഞ്ഞപ്പോ കിച്ചു വന്ന് എന്നെ നിർബന്ധിച്ച് കൂട്ടികൊണ്ട് പോയി. ദേവുവിന്റെ വീട്ടിൽ ആയിരുന്നു നിച്ഛയം ഒരുപാട് ആളുകൾ ഒന്നും ഇല്ല രണ്ട് കൂട്ടരുടെയും ബന്ധുക്കളും കൂട്ടുകാരും മാത്രം. ഞങ്ങൾ എത്തിയപ്പോൾ ഒരുപാട് വൈകിയിരുന്നു. ബൈക്കും പാർക്ക് ചെയ്ത് ദേവന്റെ വീട്ടിലേക്ക് നടക്കവേ ദേവൻ നമ്മുടെ അടുത്തേക്ക് വന്നു.
"...രാവിലെ മുതൽ ഞാൻ നിന്നെ വിളിക്കുന്നത് അല്ലെ എന്നിട്ട് ഇപ്പോഴാണോ വരുന്നേ. ഇവിടെ എല്ലാരും ഇറങ്ങാൻ നില്കാണ് 😡..." ഞാൻ വരാൻ വൈകിയതിന്റെ ദേഷ്യം തീർക്കുന്നത് ആണ്.
"... ദേ അതാണ് നമ്മുടെ ദേവൂന്റെ ചെക്കൻ..." ആൾക്കൂട്ടത്തിന്റ ഇടയിലെ ഒരാളെ ചൂണ്ടി ദേവൻ പറഞ്ഞു.
പയ്യനെ കണ്ടതും എന്റെ ചങ്കിടിപ്പ് കൂടി അറിയാതെ എന്റെ ചുണ്ടുകൾ മന്ത്രിച്ചു "... നിരഞ്ജൻ..."
"... തേജസെ..." ഞാൻ അവനെ കണ്ട അതെ വേളയിൽ അവൻ എന്നെയും കണ്ടു. അപ്പൊ തന്നെ കൈകൾ ഉയർത്തി അവൻ എന്നെ വിളിച്ചു.
"...നിനക്ക് പയ്യനെ അറിയോ..." കൗതുകത്തോടെ ദേവൻ അത് ചോദിച്ചതും ഞാൻ അറിയാമെന്ന മട്ടിൽ മൂളി.
"...നിങ്ങൾ സംസാരിച്ചു നില്ക്ക് എനിക്ക് കുറച്ച് പണിയുണ്ട്. കിച്ചു വന്നെടാ..." എന്റെ അടുത്തേക്ക് വരുന്ന നിരഞ്ജനെ കണ്ടതും എന്നെ എവിടെയാക്കി ദേവൻ കിച്ചുവിനെയും കൂട്ടി പോയി.
"... നീ എന്താ ഇവിടെ 😡..." നിരഞ്ജൻ എന്റെ അടുത്തേക്ക് വന്നതും ദേഷ്യത്തോടെ ഞാൻ ചോദിച്ചു.
"...കൂട്ടുകാരൻ പറഞ്ഞില്ലായിരുന്നോ ഞാനാ
💬 Comments
View all comments