0%

Chapter Title : തേജാത്മികം 7 [Nishinoya]

Author : Nishinoya Read All Parts 592

കണ്ണിൽ കണ്ടിട്ടുണ്ട് എന്നോടുള്ള പ്രണയം..." വളരെ വിഷമത്തോടെ ദേവു ചോദിചിട്ടും തേജസ്‌ മറുപടി ഒന്നും പറഞ്ഞില്ല.

"... എത്ര നാളായി ഞാൻ ഏട്ടന്റെ പിന്നാലെ നടക്കുന്നു. വീട്ടിൽ എന്നെ കെട്ടിച്ചു വിടാൻ നോക്കാണ്. എന്താ ചെയ്യേണ്ടത് എന്ന് എനിക്ക് ഒരു എത്തും പിടിയും കിട്ടുന്നില്ല..." ദൈനീയ അവസ്ഥയിൽ ദേവു പറഞ്ഞു.

"... നിനക്ക് നല്ലത് എന്ന് തോന്നുന്നത് ചെയ്തോ..."

"... എന്ന് വച്ചാൽ..." മനസ്സിലാവാതെ ദേവു ചോദിച്ചു.

"... വീട്ടുകാർ നിനക്ക് നല്ലത് മാത്രമേ ചെയ്യൂ. അവർ പറയുന്ന നിനക്ക് ഇഷ്ട്ടമുള്ള പയ്യനെ നീ കെട്ടിക്കോ..."

അത് കേട്ടതും ദേവു ഓടിവന്ന് തേജസിന്റെ കവിളിൽ ഒന്ന് കൊടുത്തു. ശേഷം അവന്റെ ഷർട്ടിന്റെ കുത്തിന് പിടിച്ചു പൊട്ടി കരഞ്ഞു.

"... ഞാൻ നിങ്ങളെ എന്ത് മാത്രം സ്നേഹിച്ചെന്നോ... എത്രമാത്രം വിശ്വസിച്ചെന്നോ... എന്നിട്ടും നിങ്ങൾക്ക് എന്നെ മനസ്സിലാവുന്നില്ലേ..." ദേവു വിതുമ്പി.

"...നിങ്ങൾക്ക് എന്നെ ഇഷ്ട്ടാണെന്ന് എനിക്ക് അറിയാം എന്നിട്ടും നിങ്ങൾ അത് മറയ്ക്കുന്നെങ്കിൽ അതിനൊരു കാരണം കാണും. അത് എന്താന്ന് പറ... പറ... പറ..." ദേവു കരഞ്ഞു തളർന്നു എന്നിട്ടും അവളെ ഒന്ന് അശ്വസിപ്പിക്കാനോ ചേർത്ത് പിടിക്കാനോ ആവാതെ ശീലപോലെ അങ്ങനെ നിന്നു.

ഇനി ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ലെന്ന് മനസിലായിത്തോടെ. തകർന്ന മനസുമായി ദേവു അവിടെന്ന് ഇറങ്ങി.

"...ദേവു ഈ രാത്രി ഒറ്റക്ക് പോണ്ട ഞാൻ കൊണ്ട് ആക്കാം..."

"... ഞാൻ നിങ്ങളുടെ ആരും അല്ലല്ലോ പിന്നെ ഞാൻ ചത്താലും ജീവിച്ചാലും നിങ്ങൾക്ക് എന്താ ചേതം..."

തന്നിൽ നിന്നും നടന്നകലുന്ന ദേവുവിന്റെ പിന്നാലെ തേജസ്‌ ഓടി. അവളെ ഒറ്റക്ക് വിടാൻ മനസ് ഇല്ലാത്തത് കൊണ്ട് ബസിൽ കയറി വീട് എത്തുവരെ കുറച്ചു ഡിസ്റ്റൻസിൽ തേജസ്‌ അവളെ പിന്തുടർന്ന്.

ആഴ്ചകൾ കടന്നു പോയി അതിനു ശേഷം ദേവു തേജസിനെ വിളിക്കനോ കാണാനോ കൂട്ടാക്കിയില്ല. ഈ ദിവസങ്ങളിൽ ദേവു എന്നാ വികാരം അവനെ വേട്ടയാടികൊണ്ടിരുന്നു. ഇടക്ക് ഒരു ദിവസം ദേവൻ തേജസിനെ വിളിച്ച് അവന്റെ അച്ഛന്റെ കൂട്ടുകാരന്റെ മോനുമായി ദേവുവിന്റെ കല്യാണം ഉറപ്പിച്ചെന്നും നിച്ഛയത്തിന് മുന്നിൽ തന്നെ തേജസ്‌ ഉണ്ടാവണം എന്നും പറഞ്ഞു.

💬 Comments

View all comments