Chapter Title : തേജാത്മികം 7 [Nishinoya]
ചെയ്യാൻ പോയി.
പണി തിരക്ക് കാരണം തേജസിന് അന്ന് ഉച്ചക്ക് ആഹാരം കഴിക്കാൻ പറ്റിയില്ല. ഉച്ചക്ക് രണ്ട് മണിയായപ്പോ വെള്ളം കുടിക്കാൻ വന്നപ്പോ ഷോപ്പിൽ ദേവു ഇരിക്കുന്നത് കണ്ടു അപ്പൊ തന്നെ അവൻ കിച്ചുവിനെ വിളിപ്പിച്ചു.
"... ടാ ദേവു ഇതുവരെ പോയില്ലേ..."
"... ഇല്ല ആശാനേ. ഞാൻ എത്രയോ പറഞ്ഞു നോക്കി പക്ഷെ ചേച്ചി കേൾക്കുന്നില്ല..."
"...ഈ പെണ്ണ്. അവൾ വല്ലതും കഴിച്ചായിരുന്നോ..."
"... ഇല്ല ആശാനേ. വന്നപ്പോ തൊട്ടുള്ള ഒറ്റ ഇതുപ്പാ ജലപാനം കഴിച്ചിട്ടില്ല. ചോർ കഴിക്കാൻ ഞാൻ വിളിച്ചതാ പക്ഷെ വരാൻ കൂട്ടാക്കിയില്ല. എന്താ നിങ്ങൾ തമ്മിലുള്ള പ്രശ്നം..." ഒന്നും മനസ്സിലാവാതെ കിച്ചു ചോദിച്ചു.
"... അത് നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ല. നീ ചെല്ലാൻ നോക്ക്..." കിച്ചുവിനെ പറഞ്ഞയച്ച് തേജസ് അവന്റെ പണികളിൽ മുഴുകി.
വൈകിട്ട് ആറു മണി ആയപ്പോ ഒരുവിധം സ്റ്റാഫ് എല്ലാം പോയി. അത്യാവശ്യ പണി ആയതോണ്ട് രാത്രിയിൽ തേജസ് മാത്രം അവിടെ അവശേഷിച്ചു. കിച്ചുവിന് വീട്ടിലെ എന്തോ ആവശ്യം ഉള്ളതുകൊണ്ട് അവൻ ഇച്ചിരി നേരത്തെ പോയി. ഇല്ലെങ്കിൽ അവൻ തേജസിന്റെ ഒപ്പം നിന്നേനെ. ചെയ്തോണ്ടിരുന്ന വർക്ക് പൂർത്തിയാക്കി തേജസ് ഇറങ്ങാൻ ഒരുങ്ങിയപ്പോ സമയം എട്ട് കഴിഞ്ഞിരുന്നു. ലൈറ്റ് എല്ലാം ഓഫ് ആക്കി പുറത്തേക്ക് വരുമ്പോൾ മങ്ങിയ വെട്ടത്തിൽ ഒരു രൂപം കണ്ട്. പതിയെ അത് തേജസിന്റെ അടുത്തേക്ക് വന്നു.
"... ഏട്ടന്റെ തിരക്കെല്ലാം കഴിഞ്ഞോ..." സങ്കടത്തോടെയാണ് ദേവു അത് ചോദിച്ചത്.
"... ദേവു നീ പോയില്ലേ..." അതിശയത്തോടെ തേജസ് ചോദിച്ചു.
"...ഏട്ടൻ എന്താ ഞാൻ വിളിച്ചാൽ ഫോൺ എടുക്കാത്തെ. എന്താ എന്നിൽ നിന്നും ഇങ്ങനെ ഒഴിഞ്ഞു മാറുന്നെ..." തേജസിന് ഒന്നും പറയാൻ ഉണ്ടായിരുന്നില്ല.
"... ഒരു പെണ്ണായാ ഞാൻ ആദ്യം ചേട്ടനെ പ്രൊപ്പോസ് ചെയ്തത് കൊണ്ടാണോ എന്നെ ഇങ്ങനെ ഒരു വിലയില്ലാത്തവളായി കണ്ട് അവോയ്ഡ് ചെയ്യുന്നത് 🥺..."
"...ദേവു ഈ റിലേഷൻ വർക്ഔട് ആവും എന്ന് എനിക്ക് തോന്നുന്നില്ല..."
"... അതെന്താ വർക്ക്‌ഔട്ട് ആവാത്തെ. ചേട്ടന് എന്നോട് അങ്ങനെ ഒരു ഇഷ്ട്ടം തോന്നിയിട്ടില്ല എന്ന് മാത്രം പറയരുത് ഞാൻ ആ
💬 Comments
View all comments