Chapter Title : തേജാത്മികം 7 [Nishinoya]
ആഘോഷം തുടങ്ങിയെന്നു കേട്ടല്ലോ..." കിച്ചു കേറി വന്ന പാടെ മാമന്റെ കൈക്കാരന് നേരെ തിരിഞ്ഞു.
"... എടാ മോനെ. ഞാൻ നിന്നെ തല്ലിയത് മോശമായിപ്പോയി എന്ന് പറയുവായിരുന്നു..."
"...അതെ എന്റെ ആശാൻ എന്നെ തല്ലിയിട്ടുണ്ടെങ്കിൽ അതിനുള്ള അധികാരവും അവകാശവും പുള്ളിക്ക് ഉണ്ട്. അതുകൊണ്ട് അതിന്റെ പേരിൽ ഇവിടെ ആരും വിഷമിക്കണ്ട കേട്ടല്ലോ..." കിച്ചു അങ്ങനെ പറഞ്ഞതും എല്ലാരുടെയും വായ അടഞ്ഞു. ഇനി അവിടെ ഇരിക്കുന്നത് പന്തിയല്ല എന്ന് മനസ്സിലാക്കിയതും എല്ലാരും കൈ കഴുകാനായി പോയി.
"... മാമൻ ഇതുവരെ കഴിച്ചു തുടങ്ങിയില്ലേ..." തേജസിനെയും പിടിച്ചിരുത്തി കിച്ചു തന്റെ പൊതി തുറന്നുകൊണ്ട് മാമനോട് ചോദിച്ചു.
"... ഇല്ലടാ. ഞാൻ നിങ്ങളെ കാത്ത് ഇരിക്കായിരുന്നു..."
"... ഞങ്ങളെ നോക്കുന്നത് എന്തിനാ മാമന് ഓരോ അസുഖങ്ങൾ ഉള്ളത് അല്ലെ. അപ്പൊ സമയത്ത് ആഹാരം കഴിക്കണം എന്ന് അറിയില്ലേ..." ഒന്നും സംഭവിച്ചിട്ടില്ല എന്ന മട്ടിലുള്ള കിച്ചുവിന്റെ സംസാരം കേട്ട് മാമൻ അതിശയിച്ചു പോയി.
"... അമ്മ ഇന്ന് എന്തോ സ്പെഷ്യൽ കൊടുത്ത് വിടാമെന്ന് പറഞ്ഞായിരുന്നു. ഞാൻ ഒന്ന് നോക്കട്ടെ..." കൗതുകത്തോടെ കിച്ചു തേജസിന്റെ പൊതി തുറക്കുന്ന സമയത്ത് കുറ്റബോധത്തോടെ തേജസ് മാമനെ നോക്കി. മാമൻ അപ്പോൾ ഒന്ന് പുഞ്ചിരിച്ചു.
പിറ്റേന്ന് ദേവു രാവിലെ മുതൽ തുരു തുര തേജസിനെ വിളിച്ചോണ്ട് ഇരുന്നു. എന്നാൽ പതിവുപോലെ അവൻ ഫോൺ എടുത്തില്ല.
"...ആശാനേ...ദേവു ചേച്ചി ആശാനേ തിരക്കി വന്നിട്ടുണ്ട്..." പണിയിൽ ആയിരുന്ന തേജസിനോട് കിച്ചു വന്ന് പറഞ്ഞു.
"... എന്നിട്ട് ഞാൻ ഇവിടെ ഉണ്ടെന്ന് പറഞ്ഞോ..."
"... ഉണ്ടെന്ന് പറഞ്ഞു പോയി😁..."
"... ഇവനെ കൊണ്ട്. എന്നാ നീ ഒരു കാര്യം ചെയ്യ് ഞാൻ പണി തിരക്കില അതുകൊണ്ട് ഇന്ന് കാണാൻ പറ്റില്ലെന്ന് പറയ്..." കിച്ചു അത് പറയാൻ പുറത്തേക്ക് പോയെങ്കിലും പോയപോലെ തിരിച്ചു വന്നു.
"... ഞാൻ പറഞ്ഞു ആശാനേ. പക്ഷെഎത്ര തിരക്ക് ഉണ്ടെങ്കിലും ഇന്ന് ആശാനേ കാണാതെ പോവില്ല എന്ന വാശിയില ചേച്ചി..."
"... അത് സാരമില്ല. കുറച്ച് കഴിഞ്ഞ് ഞാൻ ചെല്ലാതാവുമ്പോൾ അവൾ പൊക്കോളും..." കിച്ചു പിന്നെ ഒന്നും മിണ്ടാതെ അവന്റെ പണി
💬 Comments
View all comments