Chapter Title : തേജാത്മികം 7 [Nishinoya]
വാർത്ത കണ്ടിരുന്ന അവന്റെ അച്ഛൻ തിരക്കി.
"...തേജസിനെ ഒന്ന് കണ്ടിട്ട് വരാം..."
"...നീ ഒന്ന് ഇരുന്നേ എനിക്ക് നിന്നോട് കുറച്ച് കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട്..." Tv ഓഫ് ചെയ്ത് അവന്റെ അച്ഛൻ പറഞ്ഞതും. ദേവനും അതനുസരിച്ച് പുള്ളിയുടെ മുന്നിൽ ഇരുന്നു.
"... ഉടനെ ദേവൂന്റെ കല്യാണം നടത്തണം..." അച്ഛൻ നേരെ കാര്യത്തിലേക്ക് കടന്നു.
"...ദേവൂന്റെ കല്യാണമോ. അച്ഛൻ ഇത് എന്തൊക്കെയാ പറയുന്നേ. അവൾ പഠിക്കയല്ലേ..." ഒരു ഞെട്ടലോടെയാണ് ദേവൻ ചോദിച്ചത്.
"...പഠിപ്പ് ഒക്കെ മതി. കണ്ണിക്കണ്ട തെണ്ടി ചെക്കന്മാരുടെകൂടെ കറങ്ങി നടന്ന് കുടുംബത്തിന് ചീത്തപ്പേര് ഉണ്ടാക്കുന്നത് മുന്നേ കെട്ടിക്കുന്നതാ നല്ലത്..."
"... ചീത്ത പേരോ.? അച്ഛൻ ഇത് എന്തൊക്കെയാ പറയുന്നേ..." ഒന്നും മനസ്സിലാവാതെ ദേവൻ ചോദിച്ചു.
"... എന്നെകൊണ്ട് ഒന്നും പറയിപ്പിക്കണ്ട. നിന്റെ പുന്നാര കൂട്ടുകാരൻ ഉണ്ടല്ലോ അവന്റൊപ്പമാ നിന്റെ പെങ്ങളുടെ കറക്കം. ആ ജ്വലെറിയിലെ തോമസ് വിളിച്ചു പറഞ്ഞപ്പോ എന്റെ തൊലി ഉരിഞ്ഞു പോയി..."
"...അങ്ങേര് എന്തോന്നാ പറഞ്ഞെ 😡..."
"...എടുത്തവായിലെ സ്വന്തം മോളെ ഇങ്ങനെ അഴിഞ്ഞാടാൻ വിട്ടേക്കുവാണൊന്ന തോമസ് ചോദിച്ചത്..."
"... ഇങ്ങേരെ ഇന്ന് ഞാൻ..." ദേഷ്യത്താൽ കൈ ചുരുട്ടി ദേവൻ എഴുനേറ്റു.
"... നീ ഇത് എങ്ങോട്ടാ..."
"... എന്റെ പെങ്ങളെപറ്റി അവരാതം പറഞ്ഞ അവന്റെ നാവ് ഞാൻ പിഴുതെടുക്കും..."
"... എന്നാ ചെല്ല് ചെന്ന് അങ്ങേരുടെ നാവ് പിഴുതെടുക്ക്. ഇങ്ങനെ എത്രപേരുടെ നാവ് നീ പിഴുതെടുക്കും..." അച്ഛൻ ഉച്ചത്തിൽ ചോദിച്ചതും ദേവൻ ഒന്ന് അടങ്ങി.
"... നമ്മൾ ഓരോന്ന് ചെയ്ത് കൂട്ടുന്നത് കൊണ്ടല്ലേ നാട്ടുകാർ ഓരോന്ന് പറയുന്നത്. നിന്നോട് ഞാൻ എത്ര തവണ പറഞ്ഞതാ ആ തേജസുമായി കൂട്ട് വിടാൻ. ഇപ്പോ അവൻ കാരണം നിന്റെ പെങ്ങൾക്ക് ചീത്തപ്പേര് ആയപ്പോ നിനക്ക് സമാധാനം ആയല്ലോ..."
"... ഈ നാട്ടുകാർ തെണ്ടികൾ പറയുന്നത് എനിക്ക് ഒരു വിഷയം അല്ല. എന്റെ പെങ്ങളെ എനിക്ക് അറിയാം. പിന്നെ തേജസ്...എന്റെ പെങ്ങൾ എന്ന് പറഞ്ഞാൽ അവന്റെയും പെങ്ങള..." മുഴുവൻ ആത്മവിശ്വാസത്തോടെ ദേവൻ അച്ഛനോട് തർക്കിച്ചു.
"...ഇവന്റെയൊക്കെ ഉദ്ദേശം എന്താന്ന് ആർക്ക് അറിയാം. എങ്ങനെയും ഇവിടെ കേറിപ്പറ്റി ഇവിടത്തെ പൈസ അടിക്കാന അവൻ നിന്റെ കൂട്ടും കൂടി നടക്കുന്നെ. അതിന് ഇപ്പൊ പുതിയ വഴി ആയല്ലോ. ഇനി ദേവൂനെ കെട്ടിയാൽ ജീവിതം സുഖം..."
"...അച്ഛൻ വെറുതെ എഴുതാപുറം വായിക്കരുത്. എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ് തേജസ് ആര് എന്നെ ചതിച്ചാലും അവൻ
💬 Comments
View all comments