Chapter Title : തേജാത്മികം 7 [Nishinoya]
കിച്ചു..." വളരെ തിരക്കേറിയ ദിവസം ആയിരുന്നു അന്ന്
"...എന്താ ആശാനേ വിളിച്ചേ..." ചിരിച്ച മുഖവുമായി കിച്ചു തേജസിന്റെ മുന്നിൽ പ്രത്യക്ഷപെട്ടു.
"... നിനക്ക് എന്താ ചെവി കേൾക്കില്ലേ. എത്ര നേരമായി നിന്നെ വിളിക്കുന്നു 😡..."
"... അത് ആശാനേ ഞാൻ ഒരു കാളിൽ ആയിരുന്നു..."അത് കേട്ടതും തേജസിന് കൂടുതൽ ദേഷ്യം വന്നു.
"...ഞാൻ നിന്നോട് പലപ്പോഴും പറഞ്ഞിട്ടുണ്ട് പണി സമയത്ത് ഫോൺ എടുക്കരുതെന്ന്..."
"... ആശാൻ എന്താ വിളിച്ചത് എന്ന് പറയ്..."
"... ആ ആൾട്ടോയുടെ കീ എവിടെ..."
"...അതിന് ആ വണ്ടി ഇന്നലെ ആശാൻ അല്ലെ മാറ്റി ഇട്ടത്..." കിച്ചു നിസാരമായി പറഞ്ഞു.
"...മാറ്റി ഇട്ടിട്ട് കീ നിന്റെ കൈയിൽ അല്ലെ തന്നെ..."
"... എന്റെ കൈയിൽ ഒന്നും തന്നിട്ടില്ല..."
"... അപ്പൊ ഞാൻ കള്ളം പറയാണെന്നാണോ നീ പറയുന്നേ😡..."
"...ആശാൻ എവിടേലും മറന്ന് വെച്ചതാവും. ആശാൻ ഇതൊന്ന് പിടിച്ചേ കീ ഞാൻ കണ്ട് പിടിച്ച് തരാം..." ചെറിയ ചിരിയോടെ കിച്ചു കൈയിലെ പുട്ടി തേജസിന് നേരെ നീട്ടി.
"...ഠേ..." അവിടെ ഉണ്ടായിരുന്ന എല്ലാരും ഒന്ന് ഞെട്ടി. സൗണ്ട് കേട്ട് മാമനും അങ്ങോട്ട് വന്നു.
"... എന്നോട് അജ്ഞാപിൽക്കാൻ ഞാൻ നിന്റെ വേലക്കാരൻ ആണോ😡 ..." അടികൊണ്ട കവിളും പൊത്തി നിറക്കണ്ണുകളോടെ കിച്ചു തേജസിനെ നോക്കി.
"... ഞാൻ പറയുന്ന ജോലി ചെയ്യാനാ ശമ്പളം തന്ന് നിന്നെ ഇവിടെ നിർത്തിയേക്കുന്നെ. അല്ലാതെ നീ പറയുന്ന ജോലി ചെയ്യാനല്ല ഞാൻ ഇവിടെ നിൽക്കുന്നെ..." തേജസ് പൊട്ടി തെറിച്ചതും അവിടെ ഉണ്ടായിരുന്ന എല്ലാരുടെയും ശ്രെദ്ധ അങ്ങോട്ടേക്കായി.
"... പാവം അല്ലെ എന്ന് വച്ച് കുറച്ചു സ്വാതന്ത്രിയം കൊടുത്തപ്പോ തലയിൽ കേറി നിരങ്ങാ. ഇനി മേലിൽ എന്റെ കാര്യങ്ങളിൽ ഇടപെട്ടാൽ ഉണ്ടല്ലോ..." കിച്ചുവിന് നേരെ കൈചൂണ്ടി തേജസ് പറഞ്ഞു.
"... ഇങ്ങനെ മിഴിച്ചു നിൽക്കാതെ പോയി പറഞ്ഞ പണി ചെയ്യാടാ 😡..." കിച്ചു മറുത്ത് ഒന്നും പറയാതെ തലകുനിച്ച് തിരിച്ചു നടന്നു. അപ്പോഴും അവന്റെ ആ കണ്ണിൽ നിന്നും കണ്ണുനീർ ധാരയായി താഴേക്ക് പതിക്കുന്നുണ്ടായൊരുന്നു.
"... തേജസേ എന്താടാ ഇത്😡..." തേജസിന്റെ
💬 Comments
View all comments