0%

Chapter Title : തേജാത്മികം 7 [Nishinoya]

Author : Nishinoya Read All Parts 588

വാക്കും പ്രവർത്തിയും കണ്ട മാമൻ ദേഷ്യത്തിൽ അവന്റെ അടുത്തേക്ക് വന്നു.

"...പണിക്ക് വന്ന അത് ചെയ്യില്ല. ആവശ്യം ഇല്ലാത്ത കാര്യങ്ങളിൽ തലയിടാൻ അവന് വല്യ ഉത്സാഹമ..."

"... നിന്റെ ഇപ്പോഴത്തെ പ്രശ്നം എന്താ അത് പറയ്..." മാമന്റെ ദേഷ്യം അപ്പോഴും കുറഞ്ഞിട്ടില്ല.

"... ഇന്നലെ ഇ വണ്ടിയുടെ കീ ഞാൻ അവനെ ഏൽപ്പിച്ചതാ. ഇന്ന് ചോദിച്ചപ്പോ ഞാൻ കൊടുത്തിട്ടില്ല പോലും. പോരാത്തതിന് അവൻ അത് കണ്ട് പിടിച്ച് തരാം അതുവരെ അവന്റെ പണി ഞാൻ എടുക്കണം എന്ന്..." തേജസ്‌ അവന്റെ ഭാഗം പറഞ്ഞു.

"... ഇതാ നിന്റെ കീ. ഇന്നലെ വണ്ടിയുടെ കീ നീ ഏൽപ്പിച്ചത് അവനെ അല്ല എന്നെയ..." അത്രമാത്രം പറഞ്ഞ് പോക്കറ്റിൽ നിന്നും കീ എടുത്ത് തേജസിന്റെ ഉള്ളകൈയിൽ വെച്ചു കൊടുത്ത് മാമൻ തിരിച്ചു നടന്നു.

"... അവനെ പോലെയാ നീയും എന്റെ കീഴിൽ പണി ചെയ്ത് ഇതുവരെ എത്തിയത്. അന്നൊന്നും ഞാൻ നിന്നെ വഴക്ക് പറയുകയോ തല്ലുകയോ ചെയ്തിട്ടില്ല. വന്ന വഴി മറക്കാതിരുന്നാൽ നിനക്ക് നല്ലത്..." നടക്കുന്ന വഴിക്ക് നിന്ന് മാമൻ അത്രയും പറഞ്ഞ് നടപ്പ് തുടർന്നു. താൻ ചെയ്തത് തെറ്റായിപോയോ എന്ന കുറ്റബോധത്തിൽ കൈയിലെ ചാവി മുറുക്കെ പിടിച്ചു.

എല്ലാം ദിവസവും ഉച്ചക്ക് തേജസിനെ ഊണ് കഴിക്കാൻ വിളിക്കുന്നത് കിച്ചു ആയിരുന്നു എന്നാൽ അന്ന് ആ വിളി അവനെ തേടി എത്തിയില്ല. തേജസ്‌ വീട്ടിൽ നിന്നുള്ള പൊതിച്ചോർ എടുത്ത് എല്ലാരും ഒരുമിച്ച് ഇരുന്ന് കഴിക്കുന്ന ഇടത്ത് എത്തിയപ്പോ കിച്ചുവിന്റെ സ്ഥാനം ഒഴിഞ്ഞു കിടന്നു.

"... കിച്ചു എവിടെ. എല്ലാം ദിവസവും അവൻ ആണെല്ലോ ആദ്യം എത്തുന്നത്..." ചോർ പൊതി തുറക്കവേ മാമൻ തിരക്കി.

"... ഞാൻ അവനെ വിളിച്ചതാ അപ്പൊ അവന് വിശപ്പില്ല അതുകൊണ്ട് കഴിക്കുന്നില്ലന്ന്..." മാമന്റെ കൈക്കാരൻ പറഞ്ഞു.

"... ഏ കിച്ചു അങ്ങനെ പറഞ്ഞോ..." മാമൻ ചോദിച്ചു.

"...ഓ അവന്റെ പ്രിയപ്പെട്ട ആശാന്റെ കൈയിൽ നിന്നും നല്ലപോലെ കിട്ടിയത് അല്ലെ അപ്പൊ വയറ് നിറഞ്ഞിട്ടുണ്ടാവും..." കൈക്കാരൻ ഇടം കണ്ണിട്ട് തേജസിനെ നോക്കി പറഞ്ഞു.

"... എന്ത് പറയാനാ ആശാനേ...ആശാനേ... എന്നും

💬 Comments

View all comments