0%

Chapter Title : തേജാത്മികം 8 [Nishinoya]

Author : Nishinoya Read All Parts 823

തേജാത്മികം 8

Thejathmikam Part 8 | Author : Nishinoya

[ Previous Part ] [ www.kkstories.com ]


ഏറെ നേരം ഞാൻ ആ കുളപടവിൽ അങ്ങനെ ഇരുന്നു. എല്ലാം ഭാരവും എന്റെ തലയിലേക്ക് വന്ന് ചേർന്ന പോലെ. ഞാനും ദേവൂവും ഇഷ്ടത്തിൽ ആണെന്ന് ദേവനോട് എങ്ങനെ പറയും.

അന്ന് അവൻ എന്റെ മുറിയുടെ വാതിൽ തുറന്നില്ല എങ്കിൽ ഇന്ന് ഞാൻ ജീവനോടെ ഇല്ല. എനിക്ക് പുതിയൊരു ജീവിതം ഭിക്ഷയായി തന്നവന്റെ പെങ്ങളെ തന്നെ ഇഷ്ട്ടം ആണെന്നെ എങ്ങനെയാ ഞാൻ അവനോട് പറയ. മറു ഭാഗത്ത് ദേവു.

അവൾക്ക് അറിയാം നിരഞ്ജൻ അല്ലാതെ വേറെ ആരുമായി അവളുടെ കല്യാണം ഉറപ്പിച്ചാലും ഞാൻ അത് മുടക്കില്ല എന്ന്.

നിരഞ്ജനുമായി കല്യാണം കഴിഞ്ഞാൽ അവളുടെ ജീവിതം നശിക്കും എന്ന് കരുതിയെങ്കിലും ഞാൻ അവളെ കെട്ടും എന്ന വിശ്വാസത്തില അവൾ. എന്ത് ചെയ്യും എന്ന് ഒരു പിടുത്തവും കിട്ടുന്നില്ല.

"... ആശാനേ ദേവു ചേച്ചി എവിടെ..." അപ്പോഴേക്കും കിച്ചുവും പെണ്ണ് പടകളും തിരിച്ചെത്തി

"... ദേവു വീട്ടിലേക്ക് പോയടാ. നമുക്ക് ഇറങ്ങിയാലോ..." ഞാൻ കിച്ചുവിനോട് ചോദിച്ചു.

"...എന്നാ നമുക്ക് പോവാം..." എല്ലാരോടും യാത്ര പറഞ്ഞ് ഞങ്ങൾ ഇറങ്ങി.

വീട്ടിൽ എത്തിയിട്ടും എന്റെ ചിന്ത മുഴുവൻ എങ്ങനെ ഈ കല്യാണം മുടക്കാം എന്നുള്ളത് ആയിരുന്നു. അവസാനം നിരഞ്ജനെ കുറിച്ച് എല്ലാം ദേവനോട് എല്ലാം പറയാം എന്നൊരു നിഗമനത്തിൽ എത്തി.

"... ടാ അളിയാ ഈ കല്യാണം നടത്തണോ..." പിറ്റേന്ന് എന്റെ ഷോപ്പിലേക്ക് വന്ന ദേവനോട് ഞാൻ മടിച്ചു മടിച്ചു ചോദിച്ചു.

💬 Comments

View all comments