Chapter Title : തേജാത്മികം 8 [Nishinoya]
എന്നോടുള്ള ദേഷ്യം മുഴുവൻ അവൻ അവളോട് തീർക്കും..." വീണ്ടും കുടിച്ചോണ്ട് തേജസ് പറഞ്ഞു.
"... ചേച്ചിടെ വീട്ടുകാർക്ക് ഇല്ലാത്ത വിഷമം എന്തിനാ ആശാന്..."
"... വിഷമം ഉണ്ടെടാ വിഷമം ഉണ്ട്. ആരും ഇല്ലാതിരുന്ന സമയത്ത് അവളെ ഉണ്ടായിരുന്നുള്ളു എനിക്ക് ഒരു ആശ്വാസത്തിന്. അങ്ങനെ ഉള്ള അവൾക്ക് വേണ്ടി ഒന്നും ചെയ്യാൻ കഴിഞ്ഞില്ലല്ലോ എന്ന് ഓർക്കുമ്പോൾ..."
"... എന്നാപ്പിന്നെ വിളിച്ചിറക്കി കെട്ടണമായിരുന്നു..."
"... അപ്പൊ ദേവൻ..."
"... 🤬 ദേവന്റെ അ..." തേജസ് കിച്ചുവിനെ തുറിച്ചു നോക്കിയതും പറയാൻ വന്ന തെറി അവൻ പാതിയിൽ വിഴുങ്ങി.
"... അല്ല പിന്നെ മനുഷ്യന് ദേഷ്യം വരില്ലേ. ദേവേട്ടനോട് എല്ലാം തുറന്ന് പറയാൻ പറഞ്ഞാൽ അതിന് വയ്യ, ദേവൂചേച്ചിയെ ഇഷ്ട്ടം ആണോന്ന് ചോദിച്ചാൽ അതിനും ഉത്തരം ഇല്ല എന്നിട്ട് കള്ളും കുടിച്ചു മോങ്ങാൻ മാത്രം ഒരു കുരുവും ഇല്ല😡..." ദേഷ്യം സഹിക്കാൻ വയ്യാതെ കിച്ചുവും അവന് വായിൽ തോന്നിയത് വിളിച്ചു പറഞ്ഞു.
"... അവളെ എനിക്ക് തിരിച്ചു കിട്ടില്ല എന്ന് മനസിലായപ്പോഴാടാ ഞാൻ എത്രമാത്രം അവളെ സ്നേഹിക്കുന്നെന്ന് എനിക്ക് മനസ്സിലായെ..." ചങ്കുപൊട്ടി തേജസ് കരഞ്ഞു. കിച്ചുവിനും എന്ത് പറയണം എന്ന് ഒരു പിടിയും ഇല്ലായിരുന്നു.
"... ആശാൻ ഇങ്ങനെ വിഷമിക്കാതെ. വാ എഴുന്നേൽക്ക് നമുക്ക് വീട്ടിൽ പോവാം..."
വീണ്ടും കുടിക്കണം എന്ന് വാശിപിടിച്ച തേജസിനെ എങ്ങനെയോ വണ്ടിയിൽ കേറ്റി വീടിന്റെ ഉമ്മറത്ത് പ്രതിഷ്ഠിഷ് ബെല്ലും അടിച്ച് കിച്ചു മുങ്ങി. തേജസിന്റെ അമ്മ ഈ അവസ്ഥയിൽ കിച്ചുനെ കണ്ടാൽ ചിലപ്പോ കിച്ചുവിനും വഴക്ക് കിട്ടും എന്ന പേടിയിൽ അവൻ മുങ്ങി.
"... നീ ഇത് എവിടെ ആയിരുന്നെടാ. ദേവൂന്റെ കല്യാണത്തിന് എന്നെ അവിടെ ഒറ്റക്കാക്കി നീ എങ്ങോട്ടാ മുങ്ങിയെ..." വാതിൽ തുറന്ന് തേജസിനെ കണ്ടതും അമ്മ ചോദിച്ചു.
"...നിന്നെ അവിടെ എല്ലാം നോക്കിയെന്നോ. അവസാനം നിന്നെ കാണാത്തത് കൊണ്ട് മാമന്റെ കൂടെയ ഞാൻ തിരിച്ചു വന്നേ. തേജസേ എന്താടാ നീ ഒന്നും മിണ്ടാത്തെ..." ഇരുട്ടത്ത് ഉമ്മറത്ത് ഇരുന്ന തേജസിന്റെ അടുത്ത് എത്തി അവന്റെ തോളിൽ കൈ വെച്ചതും മദ്യത്തിന്റെ മണം അടിച്ചു.
അമ്മയെ മദ്യപിച്ചത്
💬 Comments
View all comments