0%

Chapter Title : തേജാത്മികം 8 [Nishinoya]

Author : Nishinoya Read All Parts 450

വിവാഹം മുടക്കാൻ കാണിച്ചുകൂട്ടിയ പരാക്രമണങ്ങൾ എല്ലാം ഞാൻ അറിഞ്ഞു.പക്ഷെ ഒന്നും നടന്നില്ല അല്ലെ..." മുന്നിലെ ക്യാമറക്ക് പോസ് ചെയ്യുമ്പോഴും നിരഞ്ജൻ ആരും കേൾക്കാതെ എന്നോട് സംസാരിച്ചോണ്ട് ഇരുന്നു.

"...ആർക്ക് വേണ്ടിയാണോ നീ എന്റെ കൈ തല്ലിയൊടിച്ചത് ആ കൈകൊണ്ട് തന്നെ ഞാൻ അവളുടെ കഴുത്തിൽ താലി ചാർത്തി. ഇനി പറയ് ഇതല്ലേ ഹീറോയിസം..."ഒന്നും പറയാൻ കഴിയാതെ ഞാൻ അങ്ങനെ നിന്നു.

"... ആ ഫോട്ടോ എടുത്ത് കഴിഞ്ഞോ. ദേ തേജസിന് ഒരു സെൽഫി എടുക്കണം എന്ന്..." ഫോട്ടോ എടുത്ത് കഴിഞ്ഞതും എന്റെ കൈയിലെ ഫോൺ തട്ടിപ്പറിച്ച് നിരഞ്ജൻ പറഞ്ഞു.

"... ലോക്ക് അഴിച്ചു താ ഞാൻ സെൽഫി എടുത്ത് തരാം..." വേറെ വഴിയില്ലാതെ ഫോണിലെ ലോക്ക് അഴിച്ചതും നിരഞ്ജൻ എന്റെ ഫോണുമായി മുന്നിലേക്ക് കേറി നിന്നും.

"... എല്ലാരും ചേർന്ന് നിന്നെ. എന്താടാ തേജസേ നീ ചിരിക്കാത്തെ. ദേവൂ നീയും ഒന്ന് ചിരിച്ചേ..." അങ്ങനെ ദേവനെയും കിച്ചുവിനെയും എല്ലാം ഉൾപ്പെടുത്തി നിരഞ്ജൻ സെൽഫി എടുത്തു.

"...നീ നിന്റെ വാക്ക് പാലിച്ചില്ലെങ്കിലും ഞാൻ എന്റെ വാക്ക് പാലിച്ചിട്ടുണ്ട്. നിനക്ക് വേണ്ടി പന്തിയിൽ ഒരു തൂശന്നില ഇട്ടിട്ടുണ്ട് പോയി മൂക്ക്മുട്ടെ നക്കിയിട്ട് വീട്ടിൽ പോടാ..." നിരഞ്ജൻ പുച്ഛത്തോടെ എന്റെ കൈയിലേക്ക് ഫോൺ വെച്ചു. ഒന്നും മിണ്ടാനാകാതെ ദേവൂനെ നോക്കാൻ കഴിയാതെ തലകുനിച്ച് അപമാനിതനായി ഞാൻ ആ മണ്ഡപത്തിൽ നിന്നും ഇറങ്ങി.

കൺവെട്ടത്ത് നിന്നും മായും മുമ്പ് തിരിഞ്ഞ് ദേവൂനെ നോക്കി ആ വേളയിൽ എന്റെ ഉള്ളിൽ പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരുതരം നീറ്റലായിരുന്നു.

ഞാൻ സ്വന്തമാക്കാൻ സ്വപ്നം കണ്ടവൾ

കാലത്തിന്റെ തിരയിൽ ഒഴുകിപ്പോയി…

എന്നെ സ്വന്തമാക്കാൻ ഹൃദയം നീട്ടിയവളും

വിധിയുടെ കാറ്റിൽ വഴിതെറ്റി.

"... ആശാനേ മതിയാക്ക് ഇങ്ങനെ കുടിച്ചിട്ട് എന്ത് ചെയ്യാനാ..." അന്ന് രാത്രി ഷോപ്പിൽ തേജസ്‌ കിച്ചുവിനെ കൊണ്ട് കുപ്പി വാങ്ങി അടി തുടങ്ങി.

"... നീ മിണ്ടാതെ ഒഴിക്കുന്നുണ്ടോ😡..."

"... ഇപ്പൊത്തന്നെ ഓവറ ഇങ്ങനെ കുടിച്ചിട്ട് ഇപ്പൊ എന്ത് കിട്ടാനാ..." കിച്ചു മുന്നിലെ കുപ്പി മാറ്റികൊണ്ട് തേജസിനോട്‌ ചോദിച്ചു.

"... ദേവൂനെ ഞാൻ മനഃപൂർവം ആ കുഴിയിലേക്ക് തള്ളിയിട്ടില്ലെടാ.

💬 Comments

View all comments