Chapter Title : തേജാത്മികം 8 [Nishinoya]
ഒളിഞ്ഞു നോക്കി കിച്ചുനോട് പറഞ്ഞു.
"...എന്നാൽ ആശൻ ഒന്ന് സൂക്ഷിച്ചോ. ഇതുവരെ അമ്മ അതേപറ്റി സംസാരിച്ചില്ലെങ്കിൽ she is planning something big..." കിച്ചു ഗൗരവത്തോടെ പറഞ്ഞു.
"...ഒന്നു പോയെടാ വെറുതെ മനുഷ്യനെ പേടിപ്പിക്കാതെ..."
"... അതൊക്കെ പോട്ടെ ആശൻ ഇന്ന് ഷോപ്പിലേക്ക് വരുന്നുണ്ടോ..."
"... ഇന്ന് വരാൻ ഒരു മൂഡ് ഇല്ലടാ. പിന്നെ വലിയ പണിയൊന്നും ഇല്ലല്ലോ എല്ലാം നീയും മാമനും കൂടി നോക്കി ചെയ്താൽ മതി..." അതും പറഞ്ഞ് തേജസ് ഫോൺ വെച്ച്.
ദേവു ഇപ്പൊ എന്ത് ചെയ്യായിരിക്കും എന്ന് ആലോചിക്കുമ്പോൾ ഉള്ളിൽ ഇപ്പോഴും ഒരു പിടച്ചില. ഇന്നലത്തെ കല്യാണവും ദേവുവിന്റെ ചിരിയും എല്ലാം തേജസിന്റെ മനസ്സിലേക്ക് ഓടി വന്നു. എന്നത്തേയും പോലെ രാത്രി അമ്മയുടെ മടിയിൽ കിടക്കുമ്പോഴാണ് അമ്മ ആ ചോദ്യം ചോദിച്ചത്.
"... നിനക്ക് ദേവൂനെ ഇഷ്ട്ടം ആയിരുന്നല്ലേ..." ഒരു നിമിഷം എന്ത് പറയണം എന്ന് അറിയാതെ അമ്മയുടെ മടിയിൽ ഞാൻ തലചരിച്ച് അങ്ങനെ കിടന്നു.
"... ദേവു നല്ല കുട്ടിയ നിനക്ക് നല്ലപോലെ ചേരും. അവളെ വിട്ടു കളയണ്ടായിരുന്നു..." അത് കേട്ടതും എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.
"...ഞാനും നിന്റെ അച്ഛനും പ്രേമിക്കുന്ന കാലത്ത് ഞങ്ങളുടെ പ്രണയം ആർക്കും അറിയില്ലായിരുന്നു എന്തിന് നിന്റെ മാമന് പോലും. എനിക്ക് കല്യാണം ആലോചിക്കുന്ന സമയത്ത് ഞാൻ നിന്റെ അച്ഛനോട് വീട്ടിൽ വന്ന് സംസാരിക്കാൻ പറഞ്ഞു..." അമ്മ എന്റെ തലയിൽ തലോടികൊണ്ട് തുടർന്നു.
"...നിന്റെ മാമനോട് പറയാൻ ആയിരുന്നു നിന്റെ അച്ഛന് ഏറ്റവും പേടി. ആർക്കും വേണ്ടാത്ത അനാഥപയ്യനെ കൂടെ കൂട്ടി സ്വന്തം വീട്ടിൽ എപ്പോ വേണോ കേറിച്ചെല്ലാനുള്ള സ്വതന്ത്രവും നൽകിയെന്റെ പെങ്ങളെ തന്നെ പ്രേമിക്കുക എന്നത് വലിയ വിശ്വാസ വഞ്ചന ആയിട്ട നിന്റെ അച്ഛൻ കരുതിയത്. എന്നാൽ രണ്ടും കൽപ്പിച്ചു നിന്റെ അച്ഛൻ മാമനോട് സംസാരിച്ചു. എനിക്കും നിന്റെ അച്ഛനെ മതി എന്ന് പറഞ്ഞതോടെ മാറ്റാരേക്കാളും അ കല്യാണം നടത്താൻ മുന്നിൽ നിന്നത് നിന്റെ മാമൻ ആയിരുന്നു..."
"... അന്ന് നിന്റെ അച്ഛൻ കാണിച്ച ധൈര്യം നീ കാണിച്ചിരുന്നെങ്കിൽ ഒരു പക്ഷെ ഇന്ന് ദേവു ഇവിടെ
💬 Comments
View all comments