Chapter Title : തേജാത്മികം 9 [Nishinoya]
ഞങ്ങൾ നേരത്തെ ഇങ്ങു പോന്നു..." അമ്മയെ കളിയാക്കികൊണ്ട് അച്ഛൻ പറഞ്ഞു.
"...മോളെ ദേവു ഇത് ആരൊക്കെയാ വന്നിരിക്കുന്നത് എന്ന് നോക്കിയേ..." നിരഞ്ജന്റെ അച്ഛൻ പത്രം മടക്കി ഉള്ളിലേക്ക് വിളിച്ചു പറഞ്ഞു.
"... ആഹ എല്ലാരും എത്തിയോ. വന്ന കാലിൽ നിക്കാതെ എല്ലാരും കേറി ഇരിക്ക്..." വളരെ സ്നേഹത്തോടെ നിരഞ്ജന്റെ അമ്മ എല്ലാരെയും ഉള്ളിലേക്ക് കയറ്റി ഇരുത്തി.
"... നിരഞ്ജൻ ഇവിടില്ലേ..." വന്ന് കുറച്ചു കഴിഞ്ഞിട്ടും നിരഞ്ജനെ കാണാതായപ്പോ ദേവൻ തിരക്കി.
"... അവന് ഒരു മീറ്റിംഗ് ഉണ്ട് അതുകൊണ്ട് കമ്പനി വരെ പോയേക്കുവാ. ഉച്ചക്ക് ഊണ് കഴിക്കാറാവുമ്പോൾ അവൻ ഇങ്ങ് എത്തിക്കോളും..." ചെറു പുഞ്ചിരിയോടെ നിരഞ്ജന്റെ അച്ഛൻ പറഞ്ഞു.
"... അയ്യോ മോൾ ഇതൊക്കെ എടുത്തോണ്ട് ഇങ്ങോട്ട് വന്നോ. ഞാൻ പറഞ്ഞിട്ടുള്ളത് അല്ലെ ഈ സമയത്ത് വെയിറ്റ് ഒന്നും എടുക്കരുതെന്ന്..." കുടിക്കാനുള്ള ഡ്രിങ്ക്സ് കൊണ്ട് വന്ന ദേവൂനെ നിരഞ്ജന്റെ അമ്മ സ്നേഹത്തോടെ ശാസിച്ചു.
"... ഇവൾ എപ്പോഴും ഇങ്ങനെയാ ഈ സമയത്ത് ഇതൊന്നു ചെയ്യരുതെന്ന് പറഞ്ഞാൽ കേൾക്കില്ല. ഞാൻ നിങ്ങളോട് സംസാരിച്ചോണ്ട് ഇരുന്നത് കൊണ്ട് വെള്ളത്തിന്റെ കാര്യം അങ്ങ് മറന്നുപോയി. എന്നെ അടുക്കളയിലേക്ക് കാണാത്തത് കൊണ്ടാവും മോൾ ഇതെല്ലാം എടുത്തോണ്ട് വന്നത്..." എല്ലാർക്കും കുടിക്കാൻ വെള്ളം നൽകുന്ന വേളയിൽ നിരഞ്ജന്റെ അമ്മ പറഞ്ഞു.
എല്ലാരും വളരെ സന്തോഷത്തോടെ സംസാരിക്കുന്നുണ്ടായിരുന്നു എന്നാൽ ദേവൂന്റെ മുഖത്ത് മാത്രം അധികം സന്തോഷം ഒന്നും കണ്ടില്ല. ദേവൂനെ അമ്മ മാറ്റി നിർത്തി സംസാരിച്ചെങ്കിലും അവളുടെ വാക്കിൽ ഒരു സന്തോഷവും അമ്മക്ക് തോന്നിയില്ല. ജനിച്ചപ്പോൾ തൊട്ട് തനിക്ക് അറിയാവുന്ന ദേവു തന്നെയാണോ തനിക്ക് മുന്നിൽ നിക്കുന്നത് എന്നുപോലും ഒരുനിമിഷം ആ അമ്മക്ക് തോന്നി. പിന്നെ പ്രെഗ്നൻസി ടൈം ആവുമ്പോൾ സാധാരണ പെൺകുട്ടികൾക്ക് ഉള്ള ആദിയും പേടിയും കൊണ്ട് ആവും എന്ന് കരുതി അമ്മ അവളോട് കൂടുതൽ ഒന്നും ചോദിച്ചില്ല. ഉച്ചക്ക് കഴിക്കാറായപ്പോൾ നിരഞ്ജൻ വന്നു. പെണ്ണ് വീട്ടുകാരോട് വളരെ മാന്യമായ രീതിയിൽ തന്നെ അവൻ പെരുമാറി. ഉച്ചക്ക് എല്ലാരും കഴിക്കാൻ ഇരുന്നപ്പോ പിന്നെ കഴിക്കാം എന്ന് പറഞ്ഞ് മാറി നിന്ന ദേവുവിനെ അമ്മ നിർബന്ധിച്ചു അവർക്ക് ഒപ്പം ഇരുത്തി. നിരഞ്ജന്റെ അമ്മ എല്ലാർക്കും കഴിക്കാനുള്ള ഭക്ഷണം വിളമ്പി നൽകി.
"...നിങ്ങൾ ബന്ധുക്കളെ ഒന്നും കൊണ്ട് വരണ്ട എന്ന് പറഞ്ഞോണ്ട ഞങ്ങൾ മാത്രം വന്നത്. അല്ലെങ്കിൽ ഇത് വലിയൊരു ആഘോഷം ആയി നടത്തേണ്ടത് ആയിരുന്നു..." കഴിക്കുന്നതിന്റെ ഇടക്ക് ദേവന്റെ അമ്മ
💬 Comments
View all comments