0%

Chapter Title : തേജാത്മികം 9 [Nishinoya]

Author : Nishinoya Read All Parts 682

ചിരിച്ച മുഖത്തോടെ പെരുമാറുന്നവരുടെ തനി സ്വഭാവം അറിയണം എങ്കിൽ നശിച്ചു കുത്തുവാൾ എടുത്തിരിക്കുമ്പോൾ കടം ചോദിച്ചാൽ മതിയെന്ന് പറയുന്നത് എന്ത് ശെരിയാ അല്ലേ. ഈ അവസ്ഥയിൽ ഞങ്ങൾക്ക് അറിയാവുന്ന എല്ലാരോടും കടം ചോദിച്ചെങ്കിലും പണം ഉള്ളവർ പോലും കൈ മലർത്തി.

"...ടാ മോനെ നിന്റെ പരിചയത്തിൽ ആരുടേലും കൈയിൽ മറിക്കാൻ പൈസ വല്ലതും ഉണ്ടാവോ..." ഒരു ദിവസം അച്ഛൻ എന്റെ മുറിയിലേക്ക് വന്ന് എന്നോട് ചോദിച്ചു.

"... അറിയാവുന്നവരുടെ കൈയിൽ നിന്നെല്ലാം പൈസ വാങ്ങിയില്ലേ ഇനി ആര് തരാനാ... "

"... ഞാനും അറിയാവുന്നവരുടെ എല്ലാം കൈയിൽ നിന്നും പൈസ വാങ്ങി. ഇന്ന് ഒരു രണ്ട് ലക്ഷം കിട്ടിയില്ല എങ്കിൽ എല്ലാം അവതാളത്തിൽ ആവും..." വിഷമത്തോടെ അച്ഛൻ പറഞ്ഞു.

"... മോനെ തേജസിനോട് ചോദിച്ചാൽ പൈസ എന്തെങ്കിലും..." മടിച്ചു മടിച്ചു അച്ഛൻ ചോദിച്ചു.

"... അച്ഛന് അവനെ പുച്ഛം അല്ലെ എന്നിട്ട് ഇപ്പൊ ആവശ്യത്തിന് അവന്റെ പണം വേണമല്ലോ..." ദേവൻ പുച്ഛത്തോടെ അച്ഛനെ നോക്കി.

"... എടാ നമ്മുടെ അവസ്ഥ ഇതായി പോയില്ലേ.നീ ഒന്ന് ചോദിച്ചു നോക്ക്. വെറുതെ വേണ്ട പലിശ കൊടുക്കാം എന്ന് പറയ്..." അച്ഛൻ പറഞ്ഞു.

എന്ത് വന്നാലും തേജസിനോട് പൈസ ചോദിക്കില്ല എന്ന് ഉറച്ചു നിന്ന തേജസ്‌ അച്ഛന്റെ നിർബന്ധം കാരണം അവനെ വിളിക്കാൻ തീരുമാനിച്ചു.

"...ഹെലോ നീ എവിടാ..." തേജസ്‌ ഫോൺ എടുത്തതും ദേവൻ ചോദിച്ചു.

"... ഞാൻ വീട് പുതുക്കി പണിയുന്നതിനെ പറ്റി നിന്നോട് പറഞ്ഞില്ലായിരുന്നോ. അതിന്റെ കുറച്ചു സാധനങ്ങൾ എടുക്കാനായി ഷോപ്പിൽ നിന്നും ഇറങ്ങാൻ പോവാ. നീ എന്താ വിളിച്ചേ..."

"... ഏയ്യ് ഒന്നുമില്ല..." തേജസ്‌ അവന്റെ വീട് പണിയുന്ന ഈ സമയത്ത് അവനോട് പൈസ ചോദിക്കുന്നത് ശെരിയല്ല എന്ന് ദേവന് തോന്നി.

"...നീ വെറുതെ എന്തായാലും വിളിക്കില്ല എന്ന് എനിക്ക് അറിയാം. കളിക്കാതെ കാര്യം പറയടാ..."

"...എടാ ഞാൻ ഇച്ചിരി ടൈറ്റ് ആണെന്ന് നിനക്ക് അറിയാലോ. അത്യാവശ്യമായി കുറച്ചു പൈസ വേണമായിരുന്നു. നിന്റെൽ മറിക്കാൻ പൈസ വല്ലതും ഉണ്ടോന്ന് അറിയാൻ വിളിച്ചതാ. നീ പറയുന്ന പലിശ തരാം..." മടിച്ചു

💬 Comments

View all comments