Chapter Title : തേജാത്മികം 9 [Nishinoya]
മടിച്ചു ദേവൻ പറഞ്ഞു.
"...നിനക്ക് കടം തരാൻ എന്റെൽ പൈസ ഇല്ല..." തേജസ് ഇങ്ങനെ എടുത്തടിച്ചപോലെ മറുപടി പറയുമെന്ന് ദേവൻ വിചാരിച്ചില്ല.
"...എന്നാ ശരിയാട..." നിരാശയോടെ ദേവൻ ഫോൺ വയ്ക്കാൻ ഒരുങ്ങി.
"...ടാ മൈരേ നീ എന്നെ നാട്ടുകാർക്ക് പലിശക്ക് പണം കടം കൊടുക്കുന്ന ബ്ലേഡ് ആയിട്ട് ആണോ കാണുന്നെ 😡..."ദേവന് പെട്ടെന്ന് കാര്യം മനസിലായില്ല.
"...നിന്നെ ഞാൻ എങ്ങനെയാ കാണുന്നത് എന്ന് നിനക്ക് അറിയോ. അന്ന് നീ എന്റെ മുറിയുടെ വാതിൽ തുറന്നില്ല എങ്കിൽ ഇന്ന് ഞാൻ ജീവനോടെ കാണില്ലായിരുന്നു. നീ ഭിക്ഷയായി തന്ന ജീവൻ കൊണ്ട ഞാൻ ഇതെല്ലാം ഉണ്ടാക്കിയെ. അ എന്നോട് അപേക്ഷയായി അല്ല അധികാരത്തോടെ വേണം നീ പണം ചോദിക്കാൻ ..."ദേവന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞു.
"...നിനക്ക് എത്രയാ വേണ്ടത്..." ദേവൻ ഒന്നും മിണ്ടുന്നില്ല എന്ന് കണ്ടപ്പോ തേജസ് ചോദിച്ചു.
"... രണ്ട് ലക്ഷം..."
"... നീ ഷോപ്പിൽ വന്ന് കിച്ചുനോട് ചോദിച്ചാൽ മതി ഞാൻ അവന്റെൽ കൊടുത്തേക്കാം..."
"... നിനക്ക് എപ്പോഴാ പൈസ തിരിച്ചു വേണ്ടത്..." ദേവൻ ആദിയോടെ ചോദിച്ചു.
"... തിരിച്ചു തരുന്നതിനെ പറ്റി ഞാൻ ചോദിച്ചോ. നിന്റെൽ എപ്പോ പൈസ വരുന്നോ അപ്പൊൾ തന്നാൽ മതി. പിന്നെ പലിശ തന്ന് എന്നെ ക്രൂരൻ ആക്കരുത് കേട്ടോടാ ..." ദേവന്റെ ചുണ്ടിൽ അറിയാതെ ഒരു പുഞ്ചിരി വന്നു.
"...എന്തായി മോനെ പൈസ കിട്ടോ..." ഫോൺ കട്ട് ആക്കിയതും ദേവന്റെ അച്ഛൻ അവനോട് ചോദിച്ചു.
"... കിട്ടി. പക്ഷെ അതിനേക്കാൾ മൂല്യമുള്ള ഒന്ന് വർഷങ്ങൾക്ക് മുമ്പേ ഞാൻ സമ്പാദിച്ചെന്ന് ഇന്ന് എനിക്ക് മനസ്സിലായി..." നിറഞ്ഞ കണ്ണുകൾ തുടച്ചോണ്ട് അവൻ തേജസിന്റെ ഷോപ്പിലേക്ക് പോകാൻ ഒരുങ്ങി. അവൻ പറഞ്ഞതിന്റെ അർഥം മനസ്സിലാവാതെ ദേവന്റെ അച്ഛൻ സംശയത്തോടെ അവനെ നോക്കി നിന്നു.
"... കിച്ചു... ടാ.... കിച്ചു..." തേജസ് അവനെ വിളിച്ചതും കിച്ചു ഓടി തേജസിന്റെ പക്കൽ വന്ന് കാര്യം തിരക്കി.
"...ഞാൻ പുറത്തേക്ക് പോവാ. ദേവൻ വന്നാൽ ഈ പൈസ എടുത്ത് കൊടുക്കണം കേട്ടോ..." ഷോപ്പിലെ അലമാരയിലെ പൈസ എടുത്ത് കാണിച്ചോണ്ട് പറഞ്ഞു.
💬 Comments
View all comments