Chapter Title : തേജാത്മികം [Nishinoya]
തന്നു ഇനി കൈവിട്ടു പോയാൽ അത് എന്റെ തെറ്റ് ആവും അതുകൊണ്ട് കൂടുതൽ ഒന്നും ആലോചിക്കാതെ എന്റെ മനസ്സിൽ ഉള്ളത് തുറന്നു പറഞ്ഞു..."
"... അവൻ no പറഞ്ഞല്ലേ..." നേരത്തെ ചോദ്യം ചോദിച്ച പയ്യൻ വീണ്ടും ഇടക്ക് കയറി.ഞാൻ അതിന് അതെന്ന് മൂളി.
"... Thats my boy. അത്ര പെട്ടെന്ന് ഒന്നും എന്റെ ചെക്കൻ ആർക്കും വളയില്ല..." അഭിമാനത്തോടെയാണ് അവന്റെ ഡയലോഗ്.
"... ഇവനെ കൊണ്ട് 🤦♀️..." കൂട്ടത്തിലെ പെണ്ണ് അവനെ കളിയാക്കി.
"... പിന്നെ സ്ഥിരം അമ്പലത്തിൽ വച്ച് കാണാൻ തുടങ്ങി പയ്യെ പയ്യെ എന്റെ ഇഷ്ടത്തിന് സമ്മതം മൂളി..." എങ്ങനെയോ ഞാൻ പറഞ്ഞൊപ്പിച്ചു.
"... എന്നാലും എന്റെ മോനെ ഇത്രയും വലിയൊരു ലവ് സ്റ്റോറി നടന്നിട്ടാണോ അവൻ നമ്മളോട് ഒന്നും പറയാതിരുന്നേ..." അതിന് ഞാൻ ബേഷ ഇളിച്ചു കാട്ടി.
"...അവൻ ഇങ്ങു വരട്ടെ കാണിച്ചു കൊടുക്കാം..." മറ്റേ പെൺകുട്ടി പറഞ്ഞ്.
"... അപ്പൊ തേജസ് ഏട്ടന് ഇവിടെ ഇല്ലേ..." സംശയത്തോടെ അഞ്ജലി ചോദിച്ചു.
"... അന്ന് ഇവളെ കോളേജിൽ കൊണ്ടാക്കിയിട്ട് പോയതാ പിന്നെ ഒരു വിവരവും ഇല്ല..."
"... അല്ലെങ്കിലും ഇടക്ക് ഇവന് ഈ പ്രാന്ത് ഉള്ളതാ. ആരോടും പറയാതെ ഒരുപോക്ക് പോകും പിന്നെ മൂന്നാല് ദിവസം കഴിഞ്ഞു നോക്കിയാൽ മതി. അല്ല നിന്നോട് അവൻ പോകുന്ന കാര്യം പറഞ്ഞില്ലേ..." കൂട്ടത്തിൽ ഉണ്ടായിരുന്ന ഒരാൾ തൻവികയോട് ചോദിച്ചു.
"... അത്... അത്...ഞങ്ങൾ ചെറിയൊരു പിണക്കത്തിലാ. അതോണ്ട് എന്നോട് ഒന്നും പറഞ്ഞില്ല..." ഞാൻ എങ്ങനെയോ പറഞ്ഞൊപ്പിച്ചു.
"... എന്നാ നിങ്ങൾ ചെല്ല് ക്ലാസ്സ് തുടങ്ങാറായി..."
💬 Comments
View all comments