0%

Chapter Title : തേജാത്മികം [Nishinoya]

Author : Nishinoya Read All Parts 2.4K

ഏറക്കുറെ ശരിയ കഴിഞ്ഞ വർഷം ഇവിടെ ഒരു സംഭവം നടന്നു. അതെപ്പിന്നെ റാഗിങ് ഒക്കെ കുറഞ്ഞു..."

"... എന്താ സംഭവം..." ആകാംഷയോടെ തൻവിക ചോദിച്ചു.

"... കഴിഞ്ഞ കൊല്ലം ഇതുപോലെ പുതുതായി വന്ന പിള്ളേരെ സീനിയർസ് റാഗ് ചെയ്തു. ആ കൂട്ടത്തിൽ ഉണ്ടായിരുന്ന ഒരു പയ്യന് എന്തോ ടാസ്ക് കൊടുത്തു പക്ഷെ പുള്ളിക്കാരൻ കേട്ടില്ല. എല്ലാരും നോക്കി നിൽക്കെ പുതുതായി വന്ന പയ്യൻ സീനിയർസ് പറയുന്നത് ഒന്നും കേൾക്കുന്നില്ല എന്ന് വെച്ചാൽ അവർക്കല്ലേ അതിന്റെ നാണക്കേട്..."

"...എന്നിട്ട് എന്ത് ഉണ്ടായി..." കൗതുകത്തോടെ തൻവിക ചോദിച്ചു.

"...അവൻ ചെയ്യില്ല എന്ന് മനസിലായതോടെ നമ്മുടെ നൻപൻ സിനിമയിലെ പോലെ ഷട്ടി പുറത്ത് സോറി പറയാൻ പറഞ്ഞു. അത് കേട്ടതും പയ്യന്റെ റിലേ തെറ്റി. പിന്നെ നടന്നത് ചരിത്രം..."

"... എന്താ അവർ പറഞ്ഞപോലെ അവൻ സോറി പറഞ്ഞോ..."

"... ശേ ഇവളെക്കൊണ്ട് ഒന്ന് മാസ്സ് ആയി വന്നതായിരുന്നു എല്ലാം നശിപ്പിച്ചു..."

"... ഓ സോറി സോറി നീ ബാക്കി പറയ്..."

"... അന്ന് ആ സീനിയർസ് കൂട്ടത്തിൽ ഉണ്ടായിരുന്ന എല്ലാരേയും ഒരു ദയയും കൂടാതെ ഇടിച്ചു. ഇവിടെ ഉള്ളവർ അന്ന് ആദ്യമായിട്ടാ ഒറ്റക്ക് ഒരുത്തൻ എല്ലാരേയും ഇടിക്കുന്നത് കാണുന്നത്..."

"...ഇതെന്താ വല്ല തെലുങ്കു സിനിമ ആണോ ഒറ്റക്ക് എല്ലാരേയും ഇടിച്ചു മറിക്കാൻ. ചുമ്മാ തള്ളാതെ പോയെ..." കേട്ടത് ഒന്നും വിശ്വസിക്കാതെ തൻവിക പുച്ഛിച്ചു തള്ളി.

"... ഞാൻ തള്ളിയത് ഒന്നും അല്ല ഇതൊക്കെ എന്റെ ഏട്ടൻ പറഞ്ഞതാ..."

"... അതെന്താ നിന്റെ ഏട്ടനും തല്ല് കിട്ടിയോ 🫣..."

"...എന്റെ ഏട്ടന്

💬 Comments

View all comments