0%

Chapter Title : തേജാത്മികം 10 [Nishinoya]

Author : Nishinoya Read All Parts 2.4K

ഇരുന്ന് ഊണ് കഴിച്ചെന്നു പറഞ്ഞ് അമ്മായിയമ്മയുടെ പക്കൽ നിന്നും പൊതിരെ വഴക്ക് കിട്ടി. അവസാനം സ്വന്തം അമ്മയോട് പോലും കയർത്ത് സംസാരിക്കേണ്ടി വന്നു. അന്ന് അവളുടെ വീട്ടുകാർ പോയ നിമിഷം ദേവു ചങ്ക് പൊട്ടി കരഞ്ഞു.

ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്താണ് ദേവു കല്ലുമോൾക്ക് ജന്മം നൽകിയത്. എന്നാൽ ആ കുഞ്ഞിനെ സ്നേഹത്തോടെ ഒന്ന് എടുക്കാൻ പോലും നിരഞ്ജൻ കൂട്ടാക്കിയില്ല. വളരുതോറും ആ കുഞ്ഞിനോടുള്ള ദേഷ്യവും വെറുപ്പും അവന് കൂടി വന്നു. ഇപ്പൊ തനിക്ക് ഉപദ്രവിച്ച് രസിക്കാൻ രണ്ടുപേര് ആയതിന്റെ സന്തോഷത്തിൽ ആയിരുന്നു നിരഞ്ജൻ.

"... ടാ ദേവുവിന്റെ അച്ഛൻ മരിച്ചെന്നു ഒരു കാൾ വന്നു..." മംഗലത്ത് ശ്രീധരൻ മരിച്ച വിവരം ആരോ വഴി അറിഞ്ഞ നിരഞ്ജന്റെ അച്ഛൻ ആദിയോടെ നിരഞ്ജന്റെ അടുത്ത് വന്ന് പറഞ്ഞു.

"...ആ കിളവൻ ചത്തോ. കുറച്ചു ദിവസം മുന്നേ എന്റെ പുന്നാര അളിയൻ വിളിച്ചിരുന്നു. ആ കിളവന് ദേവൂനെ ഒന്ന് കാണണം പോലും..." പുച്ഛത്തോടെ നിരഞ്ജൻ പറഞ്ഞു.

"... നീ എന്നിട്ട് എന്താടാ ഇവിടെ ആരോടും അതെ പറ്റി പറയാത്തെ..."

"... ഞാൻ എന്തിന് പറയണം. കാണണം എന്ന് പറഞ്ഞത് എന്റെ തന്ത ഒന്നും അല്ലല്ലോ. ആ കിളവൻ ചത്തത് തന്നെ ദേവൂനോട് പറയണോ എന്ന് ആലോചിക്ക ഞാൻ..." നിരഞ്ജൻ സംസാരിക്കുന്നത് എല്ലാം ഒരു ചുവരിനപ്പുറം നിന്ന് ദേവു കേൾക്കുന്നുണ്ടായിരുന്നു. ആ കണ്ണുകൾ നിറഞ്ഞൊഴുകി.

പെട്ടെന്ന് ഇതുവരെ ഇല്ലാത്ത ഒരു ദൈര്യം ഉള്ളിലേക്ക് കടന്നു വരുന്നത് ദേവു അറിഞ്ഞു. കല്ലുമോളെയും എടുത്ത് നേരെ നിരഞ്ജന്റെ മുന്നിലേക്ക് ദേവു നീങ്ങി.

"... എന്റെ

💬 Comments

View all comments