0%

Chapter Title : തേജാത്മികം 10 [Nishinoya]

Author : Nishinoya Read All Parts 2.3K

നോക്ക്..."

"...മോളെ നീ അവിടെ നിന്നെ.... നീ ഇത് എങ്ങോട്ടാ പോണേ..." താൻ കൊടുത്ത കാപ്പിയുമായി ഉമ്മറത്തേക്ക് പോവുന്ന വേദികയോട് സരസ്വതി ചോദിച്ചു.

അവൾ ഉണ്ടായിരുന്നു എങ്കിൽ ഇങ്ങനെ ഒന്നും ഉണ്ടാവില്ലായിരുന്നു. കല്യാണം കഴിഞ്ഞ അന്ന് മുതൽ എനിക്ക് ഒരു കുറവും അവൾ വരുത്തിയിട്ടില്ല. എനിക്ക് വേണ്ടത് എല്ലാം ഞാൻ ചോദിക്കുന്നതിന് മുമ്പേ എന്റെ മുമ്പിൽ എത്തുമായിരുന്നു. ഇതിപ്പോ വായിക്ക് രുചിയായി ഭക്ഷണം പോലും കിട്ടുന്നില്ല. എന്തിനാ ദൈവമേ എനിക്ക് മുന്നേ അവളെ അങ്ങോട്ട് വിളിച്ചേ. സ്വന്തം ഭാര്യയുടെ സ്നേഹവും വിലയും എന്താന്ന് മംഗലത്ത് ശ്രീധരന് മനസിലാവുന്നുണ്ടായിരുന്നു.

"... അച്ഛാ..." വേദികയുടെ വിളി കേട്ടാണ് ചിന്തകളിൽ നിന്നും ശ്രീധരൻ ഉണർന്നത്. നിറഞ്ഞു തുടങ്ങിയ കണ്ണുകൾ ആരും കാണാതെ തുടച്ച് ചാരു കസേരയിൽ നേരെ ഇരുന്ന് മരുമകളോട് കാര്യം തിരക്കി.

"... എന്താ മോളെ..."

"... ഇതാ അച്ഛാ. കാപ്പി കുടിക്ക്..." നിറഞ്ഞ പുഞ്ചിരിയോടെ വേദിക പറഞ്ഞു.

"... അച്ഛന് വേണ്ട മോളെ..."

"... അച്ഛ ഇത് കരിഞ്ഞിട്ടില്ല അച്ഛൻ കഴിക്ക്. മരുന്ന് ഒക്കെ കഴിക്കാൻ ഉള്ളത് അല്ലെ..." സ്നേഹത്തോടെ വേദിക പറഞ്ഞു.

"... വേണ്ടത്തതുകൊണ്ട. മോള് ഇത് കഴിച്ചോ..."

"... എന്റെ കാര്യം ഞാൻ നോക്കിക്കോളാം. ആദ്യം അച്ഛൻ ഇത് കഴിക്കാൻ നോക്ക്..." അതും പറഞ്ഞ് ആ പാത്രം നിർബന്ധിച്ച് അച്ഛനെ ഏൽപ്പിച്ച് കറിയെടുക്കാനായി അകത്തേക്ക് പോയി.

ദേവന് ഇതിലും നല്ലൊരു കുട്ടിയെ കിട്ടാൻ ഇല്ല. പാവം എല്ലാരോടും എന്ത് സ്നേഹം ആണെന്നോ അവളുടെ അമ്മയെ പോലയേ അല്ല. അകത്തേക്ക് പോയ വേദികയെകുറിച്ച് ഓർത്തപ്പോ ശ്രീധരന്റെ ചുണ്ടിൽ

💬 Comments

View all comments