0%

Chapter Title : തേജാത്മികം 11 [Nishinoya]

Author : Nishinoya Read All Parts 1.3K

ആണോ ഞങ്ങൾ കാണുന്നെ..."

"...അത് നിങ്ങളുടെ വലിയ മനസ്. സരസ്വതിയമ്മ പറഞ്ഞപോലെ പണ്ടത്തെ അവകാശമോ അധികാരമോ എനിക്ക് ഇന്ന് ഈ വീട്ടിൽ ഇല്ല. അത് മനസ്സിലാക്കി ഞാൻ പെരുമാറണം ആയിരുന്നു..."

"...ഇത് നിന്റെ വീട് തന്നെയാ. അതിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ല. അതുകൊണ്ട് പൂർണ അധികാരത്തോടെയും അവകാശത്തോടെയും നിങ്ങൾക്ക് ഇവിടെ എന്തും ചെയ്യാം..." ദേവുവിന്റെ സംസാരം വേദിക്ക് നല്ല ദേഷ്യം ഉണ്ടാക്കുന്നുണ്ടായിരുന്നു.

"...ഞാൻ ചില സത്യാവസ്ഥ പറഞ്ഞന്നേ ഉള്ളു. ചില കാര്യങ്ങൾ ഞാൻ തീരുമാനിച്ച് ഉറപ്പിച്ചിട്ടുണ്ട് ഏട്ടൻ വരട്ടെ..." അത്രയും പറഞ്ഞ് നേരത്തെ കഴുകാൻ എടുത്ത തുണികളുമായി ദേവു പുറത്തേക്ക് പോയി. ദേവുവിന്റെ തീരുമാനം എന്താണെന്ന് മനസ്സിലാവാതെ അവൾ പോയ വഴിയേ വേദിക നോക്കി ഇരുന്നു.

"...ഏട്ടാ...എനിക്ക് ഏട്ടനോട് കുറച്ചു സംസാരിക്കാൻ ഉണ്ട്..." രാത്രി ഭക്ഷണം കഴിച്ച ശേഷം tv കാണാൻ ഇരുന്ന ദേവനോട് അതും പറഞ്ഞ് ദേവു ഉമ്മറത്തേക്ക് ഇറങ്ങി.

"... എന്താ ദേവു സംസാരിക്കാൻ ഉണ്ടെന്നു പറഞ്ഞെ..." മുറ്റത്തേക്ക് ഇറങ്ങിയ ദേവുവിന്റെ പിന്നാലെ ദേവനും ഇറങ്ങി കാര്യം തിരക്കി.

"...ഏട്ടാ തേജസുമായുള്ള വിവാഹത്തിന് ഞാൻ തയ്യാർ ആണ്..." നല്ല ഉറച്ച ശബ്ദത്തിൽ ദേവു പറഞ്ഞു.

"...നീ നല്ലപോലെ ആലോചിച്ചു തീരുമാനിച്ചത് ആണോ..."

"...അതെ ഏട്ടാ. ഏട്ടന്റെ നല്ല ഭാവിക്കു കൂടി വേണ്ടിയാ ഞാൻ ഈ തീരുമാനം എടുത്തത്..."

"... എന്റെ ഭാവിയോ..? അതെന്താ നീ അങ്ങനെ പറഞ്ഞെ..." സംശയത്തോടെ ദേവൻ ചോദിച്ചു.

"...അത് വിട് ഏട്ടാ. എന്റെ മോളെ അങ്ങേര് നല്ലപോലെ നോക്കും എന്ന് ഏട്ടന് ഉറപ്പ് ഉണ്ടോ..." തന്റെ കുഞ്ഞിനോടുള്ള സ്നേഹവും കരുതലും

💬 Comments

View all comments