0%

Chapter Title : തേജാത്മികം 13 [Nishinoya]

Author : Nishinoya Read All Parts 4K

തേജാത്മികം 13

Thejathmikam Part 13 | Author : Nishinoya

[ Previous Part ] [ www.kkstories.com ]


രാത്രിയോടെ ഞങ്ങൾ തിരികെ വീട്ടിലേക്ക് പോയി. വീട് എത്തും വരെ ഞാനും ദേവൂവും തമ്മിൽ ഒന്നും സംസാരിച്ചില്ല. എന്നത്തേയും പോലെ പിറ്റേന്നും എഴുനേറ്റ് ദേവൂവും തേജസും ജോലിക്കും കല്ലു സ്കൂളിലും പോയി. വൈകിട്ട് വന്ന് കല്ലുവിനെ കുളിപ്പിച്ച് വേറെ കുപ്പായം ഇടുമ്പോൾ ആണ് ഫോണിൽ കാൾ വരുന്നത്.

"...ഹെലോ... ഞാൻ ദേവു ആണ്..." ഫോൺ വിളിച്ചത് ദേവു ആയിരുന്നു.

"... ആഹ് മനസിലായി. പറഞ്ഞോ..."

"...ഇവിടത്തെ പണി കഴിഞ്ഞില്ല ഞാൻ വരാൻ ഇച്ചിരി ലേറ്റ് ആവും..."

"...ആണോ. ഒരുപാട് ലേറ്റ് ആവുമെങ്കിൽ ഞാൻ വിളിക്കാൻ വരാം..."

"... വേണ്ട നിങ്ങൾ ഇങ്ങോട്ട് വന്നാൽ കല്ലു അവിടെ ഒറ്റക്ക് ഇരിക്കണ്ടേ. അതുകൊണ്ട് ഞാൻ എത്തിക്കോളാം..." അതും പറഞ്ഞ് ദേവു ഫോൺ വെച്ചു.

കല്യാണ ശേഷം ആദ്യമായി ആണ് ദേവു എന്നെ ഫോൺ വിളിക്കുന്നത്. അതിനാൽ ഞാൻ അതിന്റെ സന്തോഷത്തിൽ ആയിരുന്നു. പിന്നെ കല്ലുവിന്റെ സ്കൂളിലെ കഥകൾ കേട്ട് അവളെയും കളിപ്പിച്ച് ഞാൻ ഇരുന്നു. അൽപ്പം വൈകിയാണ് ദേവു വന്നത്. വന്നതും കുളിച്ച് ഡ്രസ്സ് മാറി അവൾ അടുക്കളയിൽ കേറി.

"...ഇത്രയും നേരം പണി ഉണ്ടാവോ..." എന്തെങ്കിലും സംസാരിക്കണമല്ലോ എന്ന് ആലോചിച്ചു ഞാൻ ദേവുവിനോട് ചോദിച്ചു.

"...പണിയൊക്കെ കുറച്ചു നേരമേ ഉണ്ടായിരുന്നുള്ളു. ഇങ്ങോട്ടേക്കുള്ള ബസ് കിട്ടാൻ ആണ് താമസിച്ചേ..."

"... അത്രയും നേരം നീ അവിടെ ഒറ്റക്ക് നിന്നോ..? എന്നെ വിളിച്ചിരുന്നെങ്കിൽ ഞാൻ കല്ലുവിനെയും കൂട്ടി നിന്നെ

💬 Comments

View all comments