0%

Chapter Title : തേജാത്മികം 13 [Nishinoya]

Author : Nishinoya Read All Parts 3.3K

ചിന്തിച്ചശേഷം ദേവു എന്റെ കാലിൽ തൊട്ടു. ഞാൻ കണ്ണടച്ച് ദേവുവിന്റെ തലയിൽ കൈവച്ചു ശേഷം ഒളിക്കണ്ണിട്ടു കല്ലുവിനെ നോക്കി. അവൾ ആണെങ്കിൽ വായും പൊത്തി ചിരിക്കുന്നുണ്ട്. ഞാൻ കല്ലുവിനെ നോക്കി കണ്ണടച്ച് കാണിച്ചു.

"...ഇതാണ് ബ്രേക്ക്‌... ഇത് ആക്‌സിലേറ്റർ... ഇത് തിരിക്കുമ്പോൾ വണ്ടി നീങ്ങി തുടങ്ങും..." ഞാൻ ദേവൂന് ഓരോന്നായി പറഞ്ഞു കൊടുക്കാൻ തുടങ്ങി.

"... ഇതൊക്കെ എനിക്ക് അറിയാം..." ഞാൻ ഓരോന്നായി പറഞ്ഞതും ദേവു എന്നോട് പറഞ്ഞു.

"... എന്നാ പിന്നെ നീ തനിയെ അങ്ങ് ഓടിച്ചോ..." ദേഷ്യം വന്ന ഞാൻ തിരിച്ചു നടക്കാൻ തുടങ്ങി.

"... അയ്യോ പോവല്ലേ. ഇനി ഞാൻ മിണ്ടില്ല..." ഞാൻ പോവും എന്ന് പേടിച്ച് ദേവു എന്നെ പിന്നിൽ നിന്നും പിടിച്ച് നിർത്തി.

"... പിന്നെ മര്യതിക്ക് പറയുന്നത് കേൾക്ക്..." ശേഷം ഞാൻ ഓരോന്നായി പറഞ്ഞു കൊടുത്തു.

ദേവുവിന് വണ്ടി ഓൺ ആക്കി പതിയെ പതിയെ ചലിപ്പിച്ചു. ദേവു ചെറിയ ഭയത്തോടെ പതിയെ പതിയെ ഓടിക്കാൻ തുടങ്ങി. കുറച്ചുനേരം ഞാൻ ഹാൻഡിലിൽ പിടിച്ച് വണ്ടി ഓടിപ്പിച്ചു. ശേഷം ഞാൻ വണ്ടിയുടെ പിന്നിൽ കയറി ഇരുന്നു. പിന്നിൽ നിന്നും ഹാൻഡിലിൽ കൈ എത്തുന്ന രീതിയിൽ ദേവുവിനോട് ചേർന്നിരുന്നു. ശേഷം പതിയെ ഓടിച്ചു തുടങ്ങാൻ പറഞ്ഞു.

ദേവു പതിയെ പതിയെ ഓടിച്ചു തുടങ്ങിയതും ഞാൻ അവളോട്‌ കൂടുതൽ ചേർന്നിരുന്നു. അവളുടെ മുടിയിൽ നിന്നും ഉയരുന്ന നറുമണം ഞാൻ ആഞ്ഞു ശ്വസിച്ചു. എന്റമ്മോ എന്നാ മണം ആണെന്നോ ഞാൻ വേറേതോ ലോകത്ത് എത്തുന്നപോലെ. സഡൻ ബ്രേക്ക്‌ ഇട്ട് ദേവു വണ്ടി നിർത്തിയതും ഞാൻ മുഴുവനായി

💬 Comments

View all comments