0%

Chapter Title : തേജാത്മികം 13 [Nishinoya]

Author : Nishinoya Read All Parts 3.3K

പറയരുതെന്ന് ഞാൻ തലയാട്ടി ആംഗ്യം കാണിച്ചു.

"...എനിക്ക് അറിയില്ല ചേച്ചി. ആശാൻ വരാൻ പറഞ്ഞു ഞാൻ വന്നു എനിക്ക് അത്രെ അറിയൂ..." തൊണ്ടയിലെ ഉമിനീർ ഇറക്കികൊണ്ട് കിച്ചു പറഞ്ഞൊപ്പിച്ചു.

"...ആശാനും ശിഷ്യനും എല്ലാരും കണക്കാ. കല്ലു ഇനി നിനക്ക് എന്തെങ്കിലും അറിയോ..." അവളും കൈ മലർത്തിയതും പിണക്കം നടിച്ച് കൈയ്യും കെട്ടി വിൻഡോ വഴി പുറത്തേക്ക് നോക്കി ഇരുന്നു. ദേവുവിന്റെ പരിഭവം കണ്ട് പുറത്തേക്ക് വന്ന ചിരി ഞാൻ ചുണ്ടിനുള്ളിൽ ഒതുക്കി.

"...ഇവിടെ എന്തിനാ വന്നേ..." ഷോറൂമിന് മുന്നിലായി വണ്ടി നിന്നതും ദേവു എന്നോട് ചോദിച്ചു.

"...വാ ഇറങ്ങ് പറയാം..." ഞാൻ താറിൽ നിന്നും ഇറങ്ങിയതും കിച്ചുവും ദേവുവും ഇറങ്ങി.

ഞങ്ങളെ കണ്ടതും മാനേജർ പുറത്തേക്ക് വന്ന് എനിക്ക് ഹാൻഡ് ഷേക് തന്ന് ഞങ്ങളെ ഉള്ളിലേക്ക് ക്ഷണിച്ചു. ഉള്ളിൽ ഒരു ടേബിളിന് മുന്നിൽ ഞങ്ങളെ ഇരുത്തി മാനേജർ കുറച്ചു ഡോക്യുമെന്റ്സ് കൊണ്ട് വന്നു. എന്നിട്ട് അതിലുള്ള കാര്യങ്ങൾ വിവരിക്കാൻ തുടങ്ങി. ഞാൻ അതെല്ലാം മൂളിക്കേട്ട് പുള്ളി പറഞ്ഞ ഇടതെല്ലാം ഒപ്പിട്ടു. ശേഷം കിച്ചുവിനെ കണ്ണ് കാണിച്ചതും അവന്റെ കൈയിൽ ഉണ്ടായിരുന്ന ചെറിയ ബാഗിൽ നിന്നും പണം എടുത്ത് ടേബിളിൽ വച്ചു. തനിക്ക് ചുറ്റും എന്താ നടക്കുന്നത് എന്ന് അറിയാതെ ദേവു എല്ലാരേയും മിഴിച്ചു നോക്കുവാ.

"...സാർ അവിടെ ആണ്. നമുക്ക് അങ്ങോട്ടേക്ക് പോവാം..." മാനേജർ കാണിച്ച വഴിയേ ഞങ്ങൾ എല്ലാരും നീങ്ങാൻ തുടങ്ങി.

"...അതെ എന്താ ഇവിടെ നടക്കുന്നെ. പ്ലീസ് ഒന്ന് പറയ്..." നടക്കുന്ന വേളയിൽ ദേവു എന്നോട് സ്വകാര്യമായി ചോദിച്ചു.

"...നീ അല്ലെ പറഞ്ഞത് ജോലി

💬 Comments

View all comments