0%

Chapter Title : തേജാത്മികം 15 [Nishinoya]

Author : Nishinoya Read All Parts 5.5K

ചോദിച്ചതും ഞാൻ ആരെണെന്ന് ഓർക്കാൻ ശ്രെമിച്ചു.

"... ഓർമ ഉണ്ടാവാൻ വഴിയില്ല. ഞാൻ തനു സോറി തൻവികയുടെ കസിൻ..." അത് കേട്ടതും ഹാൻഡ് ഷേക്ക്‌ നൽകിയ തേജസിന്റെ കൈകൾ ഒന്ന് വിറച്ചു. മുഖത്തെ പുഞ്ചിരി മഞ്ഞു മനസ്സിലെ ദേഷ്യവും വെറുപ്പും മുഖത്തെക്കും വ്യാപിക്കാൻ തുടങ്ങി.

"...എനിക്ക് തന്നോട് ഒന്ന് സംസാരിക്കണം..." തേജസിന്റെ ഭാവമാറ്റം കണ്ടതും പുള്ളി നേരെ കാര്യത്തിലേക്ക് കടന്നു.

"... എനിക്ക് നിങ്ങൾ പറയുന്നത് കേൾക്കാനോ നിങ്ങളോട് സംസാരിക്കാനോ താല്പര്യം ഇല്ല. ഇവിടെ കിടന്ന് കറങ്ങാതെ വേഗം സ്ഥലം കാലിയാക്കാൻ നോക്ക് 😡..." ദേഷ്യത്തോടെ തേജസ്‌ തിരിച്ചു നടക്കാൻ തുടങ്ങി.

"...പ്ലീസ്‌ ദയവു ചെയ്ത് എനിക്ക് പറയാൻ ഉള്ളത് ഒന്ന് കേൾക്കു..." പുള്ളി എന്ത് പറഞ്ഞിട്ടും തേജസ്‌ അത് മൈൻഡ് ചെയ്യാതെ നടപ്പ് തുടർന്നു. അവസാനം പുള്ളി ആ വാർത്ത പറഞ്ഞു.

"...തനു മരിച്ചു..." ഇടിമിന്നൽ പോലെയാണ് തേജസിലേക്ക് ആ വാക്കുകൾ വന്ന് പതിച്ചത്. കാലുകൾ നിഛലമായി ഒരടി മുന്നോട്ട് വയ്ക്കാൻ കഴിഞ്ഞില്ല. കണ്ണിലാകെ ഇരുട്ട് കയറുന്നപോലെ, ദേഹം മുഴുവൻ വിയർക്കുന്നപോലൊരു തോന്നൽ. തനിക്ക് ചുറ്റും എന്താ സംഭവിക്കുന്നത് എന്ന് പോലും മനസ്സിലാവുന്നില്ല തല ചുറ്റുന്നപോലെ അവന് തോന്നി.

"...എന്താ പറഞ്ഞെ..." കേട്ടത് വിശ്വസിക്കാനാകാതെ തിരിഞ്ഞ് പുള്ളിയോട് തേജസ്‌ ചോദിച്ചു.

"...പ്ലീസ്‌... നമ്മുക്ക് ഒന്ന് പുറത്തേക്ക് ഇരുന്നാലോ..." ഇത്തവണ പുള്ളിയുടെ യാചന തള്ളികളയാതെ പ്രതിമയെപ്പോലെ തേജസ്‌ ആളുടെ പിന്നാലെ നടന്നു.

"... തേജസിന് ഈ കഫെ ഓർമ ഉണ്ടോ. ഇവിടെ വെച്ച് ആയിരുന്നു നിങ്ങൾ അവസാനമായി കാണുന്നത്..." പുള്ളി പറയുമ്പോഴാണ് ഞാനും അത് ശ്രെദ്ധിക്കുന്നത്. ഇവിടെ

💬 Comments

View all comments