0%

Chapter Title : തേജാത്മികം 15 [Nishinoya]

Author : Nishinoya Read All Parts 5.5K

ഫോട്ടോ ഫ്രെയിം എടുത്തു. ആ ഫോട്ടോ കണ്ട് ഞാൻ ശെരിക്കും ഞെട്ടി.

"... ഇത് കണ്ടോ ഏട്ടൻ എന്റെ birthday തന്നതാ. ചില സമയം തല പൊട്ടിത്തെറിക്കുന്ന പോലെ വേദന എടുക്കും. ഇവിടത്തെ ഒരു മരുന്നിനും ആ വേദന ഇല്ലാതാക്കാനുള്ള ശക്തി ഇല്ല. ആ സമയം ഏട്ടൻ വരച്ച ഈ ചിത്രം നെഞ്ചോട് ചേർത്ത്പിടിക്കും.ആ സമയത്ത് ഏട്ടൻ എന്റൊപ്പം ഉള്ളപോലെ തോന്നും അതൊരു ആശ്വാസ. ഈ മുറിയിൽ തന്നെ അടഞ്ഞു കിടന്ന് മടുത്തു ഏട്ടാ. ഇവിടാകെ മരുന്നിന്റെ മണവും ഓരോരുത്തരുടെ സഹതാപത്തോടുള്ള നോട്ടവും എന്നെ വേട്ടയാടികൊണ്ടിരിക്കാ. ആരെയും ബുദ്ധിമുട്ടിപ്പിക്കാതെ എത്രയും വേഗം പോകാൻ പറ്റണെ എന്നതാ ഇപ്പോഴത്തെ എന്റെ പ്രാർത്ഥന. ഞാൻ എപ്പോഴും ആലോചിക്കും എനിക്ക് എന്തിനാ ഇങ്ങനെ ഒരു വിധി തന്നത് എന്ന് ഏട്ടനോടൊപ്പം ജീവിച്ചു കൊതി തീരും മുമ്പേ...സാരമില്ല ഈ ജന്മത്തിൽ അല്ലങ്കിൽ അടുത്ത ജന്മം എന്റെ സ്നേഹം മുഴുവൻ ഞാൻ ഏട്ടന് തരും..." തനുവിന്റെ ചിരിക്കുന്ന മുഖത്തോടെ വിഡീയോ അവസാനിച്ചു. വീഡിയോ കഴിഞ്ഞതും ഞാൻ സീറ്റിൽ തന്നെ തളർന്നിരുന്നു. മനസിലൂടെ പലവിധ ചിന്തകളും ഓർമകളും കടന്നുപോയി.

വീട് എത്തിയത് പോലും ഞാൻ അറിഞ്ഞില്ല. എന്നെ വീട്ടിൽ ആക്കി തനുവിന്റെ കസിൻ പോയി. വെളിവോ വെള്ളിയാഴ്ചയോ ഇല്ലാതെ എങ്ങനെയോ തപ്പി തടഞ്ഞു വീട് തുറന്ന് ഉള്ളിൽ കയറി ഡോർ ചാരി. അതുവരെ പിടിച്ച് വച്ചിരുന്ന ഉള്ളിലെ നീറ്റലും കരച്ചിലും പൊട്ടിതെറിപോലെ പുറത്തേക്ക് വന്നു. വീട്ടിലെ ഹാളിൽ മുട്ടുകുത്തിരുന്ന് ഞാൻ അലറി വിളിച്ചു. നിലത്തേക്ക് കമന്ന് വീണ് കൈമടക്കി തറയിൽ ആഞ്ഞ് ആഞ്ഞു അടിച്ച് ഞാൻ

💬 Comments

View all comments