Chapter Title : തേജാത്മികം 4 [Nishinoya]
നോക്കി പുരികം പൊക്കി ആരാണെന്ന് ആഗ്യം കാണിച്ചു.
"... നിങ്ങൾ എന്താ മുഖത്തോട് മുഖം നോക്കി കഥകളി കാണിക്കുന്നേ..." ദേവു എന്നെയും തനുവിനെയും മാറി മാറി നോക്കി
"...അത് എനിക്ക് ആളെ മനസിലായില്ല..." തനു സത്യാവസ്ഥ പറഞ്ഞു.
"...അപ്പൊ ഏട്ടൻ എന്നെ കുറിച്ച് ഒന്നും ചേച്ചിയോട് പറഞ്ഞില്ലേ. കഷ്ട്ടം ഉണ്ട് കേട്ടോ..." ദേവു ചിണുങ്ങി.
"... ദേവു നീ വരുന്നില്ലേ..." അപ്പോഴേക്കും ദേവുവിന്റെ കൂട്ടുകാരികൾ അവളെ വിളിച്ചു.
"... ആഹ് വരുവാ. അപ്പൊ ശെരി ഞാൻ പോവാ. ചേച്ചി ഞാൻ ആരാണെന്ന് ചേട്ടനോട് ചോദിച്ച മതി കേട്ടോ. അപ്പൊ കാണാം..." ദേവു നമ്മളോട് ബൈ പറഞ്ഞ് അവളുടെ കൂട്ടുകാരികളുടെ അടുത്തേക്ക് പോയി.
"... ചേട്ട ഇത് ഞാൻ എടുക്കുവാണെ. പൈസ ചേട്ടൻ കൊടുത്തോ. അപ്പൊ വീണ്ടും ബൈ..." പോയവൾ അതേപോലെ തിരിച്ചുവന്ന് എന്റെ പ്ലേറ്റിൽ നിന്നും പപ്സും എടുത്തോണ്ട് ഒറ്റ പോക്ക്.
"... ഇവളുടെ കാര്യം..." അറിയാതെ ഞാൻ ചിരിച്ചുപോയി.
"... ആരാ ചേട്ട അത്..." തനു ആകാംഷയോടെ ചോദിച്ചു.
"... ഞാൻ എന്റെ ബെസ്റ്റ് ഫ്രണ്ട് ദേവനെ കുറിച്ച് പറഞ്ഞിട്ടില്ലേ. അവന്റെ പെങ്ങൾ ആണ് ദേവു..."
"...ആഹ്. ആളു കൊള്ളാട്ടോ..." തനു അഭിപ്രായപെട്ടു.
"... അവൾ എപ്പോഴും ഇങ്ങനെ സംസാരിച്ചോണ്ട് ഇരിക്കും. വായാടി..." അപ്പോഴേക്കും ബെൽ അടിച്ചു ഞങ്ങൾ ക്ലാസ്സിലേക്ക് പോയി.
"...നിന്റെ സൗണ്ട് എന്താ വല്ലാതിരിക്കുന്നെ..." ഒരു ദിവസം കോളേജിൽ തനു എന്റെ അടുക്കൽ വന്നപ്പോ അവൾക്ക് എന്തോ വയ്യായിക തോന്നി ഞാൻ ചോദിച്ചു.
"...ഓ ഇത് ഇടക്ക് വരാറുള്ളതാ പനി പോലെ വന്നിട്ട്
💬 Comments
View all comments