0%

Chapter Title : തേജാത്മികം 4 [Nishinoya]

Author : Nishinoya Read All Parts 1.5K

അതിന് ഉത്തരം നൽകിയത് മാമൻ ആയിരുന്നു. അവൻ അനാഥൻ ആണെങ്കിലും എന്റെ കൂട്ടുകാരനാ അമ്മയെ അച്ഛൻ പൊന്നുപോലെ നോക്കും എന്ന് മാമന് ഉറപ്പ് ഉണ്ട് എന്ന് പറഞ്ഞതോടെ ബാക്കി എല്ലാരുടെയും വാ അടഞ്ഞു..."

"... മാമൻ സൂപ്പർ ആണെല്ലോ..." ഞാൻ അതിന് ഒന്ന് പുഞ്ചിരിച്ചു.

"... പിന്നെ അവരുടെ കല്യാണം മാമൻ മുന്നിൽ നിന്ന് നടത്തി. വീടില്ലാതിരുന്ന അച്ഛൻ കല്യാണ ശേഷം മാമന്റെ സഹായത്തോടെ ഞങ്ങടെ വീട് വച്ചു. ഈ സന്തോഷം എല്ലാം അധികകാലം നീണ്ടു പോയില്ല. അച്ഛൻ പോയതോടെ ഞാനും അമ്മയും വല്ലാതെ ഒറ്റപ്പെട്ടു. രണ്ട് വയറു കഴിഞ്ഞ് പോകാൻ പണിക്ക് പോയല്ലേ പറ്റു. അമ്മ പണിക്ക് പോകാൻ ഒരുങ്ങിയതും മാമൻ അതിനെ എതിർത്തു. അതിനു ശേഷം എല്ലാ മാസവും മാമൻ ഒരു തുക ഞങ്ങളുടെ വീട്ടിൽ എത്തിക്കും. ചോദിച്ചാൽ പറയും എന്റെ അച്ഛൻ മാമന്റെ പാർട്ട്‌നർ അല്ലെ അതിന്റെ ലാഭവിഹിതം ആണെന്ന്. ഞങ്ങൾക്ക് അറിയാം അതൊന്നും അല്ലെന്ന്.പിന്നെ അറിവ് വെച്ച കാലം മുതൽ ഞാനും മാമന്റെ കൂടെ പണിക്ക് പോകും. ആദ്യം ഒന്നും എന്നെകൊണ്ട് ഒന്നും തൊടീക്കില്ലായിരുന്നു. പതിയെ ഞാൻ ഓരോ ചെറിയ പണി ചെയ്തു കൊടുക്കും..." എന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞു.

"... മാമൻ വിചാരിച്ചാൽ സ്വന്തം കാര്യം നോക്കി ജീവിക്കായിരുന്നു. എന്നാൽ ആ മനുഷ്യൻ രണ്ട് വീടിന് വേണ്ടിയാ പണിയെടുക്കുന്നെ.അങ്ങനെ ഉള്ള ആ മനുഷ്യനോടുള്ള കടപ്പാട് ഈ ജന്മം തീരില്ല. അതാ പുള്ളി വിളിക്കുമ്പോൾ മറുത്തൊന്നും ചിന്തിക്കാതെ ഞാൻ ഓടി ചെല്ലുന്നത്..." ഞാൻ വിങ്ങി പൊട്ടുന്നത് കണ്ട് തനു എന്നെ അവളുടെ

💬 Comments

View all comments