0%

Chapter Title : തേജാത്മികം 4 [Nishinoya]

Author : Nishinoya Read All Parts 1.5K

പരിപാടിയായിട്ട് നിന്നപ്പോഴല്ലേ നിനക്ക് സുഖമില്ല എന്ന്പറഞ്ഞ് വന്നത്..." അവളുടെ തലയിൽ തലോടികൊണ്ട് തന്നെ ഞാൻ പറഞ്ഞു.

"... അയ്യോ അപ്പൊ ഞാൻ കാരണം ഏട്ടന്റെ കാര്യങ്ങൾ എല്ലാം അവദാളത്തിൽ ആയല്ലേ..." വിഷമത്തോടെ തനു പറഞ്ഞു.

"...അങ്ങനെ ഒന്നും ഇല്ല. ഞാൻ കാര്യങ്ങൾ എല്ലാം കൂട്ടുകാരെ ഏൽപ്പിച്ചിട്ട വന്നത്. അതുകൊണ്ട് എന്റെ തനുകുട്ടി അതേപറ്റി ചിന്തിച്ച് തല പുണ്ണാക്കേണ്ട..." തനു ചെറുതായി മന്ദഹസിച്ചു.

"...ദാ മോനെ കുടിക്ക്..." ആന്റി നാരങ്ങ വെള്ളവുമായി എന്റെ അടുത്തേക്ക് വന്നു.

"...മോൻ ഉള്ളത് കൊണ്ട് അവളെ ഇവിടെ എത്തിക്കാൻ പറ്റി. നന്ദി ഉണ്ട് മോനെ..."

"... നന്ദി ഇന്നും വേണ്ട ആന്റി. ഞാൻ ഇറങ്ങുവാ കോളേജിൽ പോയിട്ട് ഇച്ചിരി പരിപാടി ഉണ്ട്..." വെള്ളം കുടിച്ചശേഷം ഗ്ലാസ്‌ ആന്റിയെ ഏൽപ്പിച്ച് തനുവിനോടും യാത്ര പറഞ്ഞ് നേരെ കോളേജിലേക്ക് പോയി.

"... എന്തായട കാര്യങ്ങൾ..." കോളേജിൽ എത്തിയതും ഞാൻ അജുവിനോട് തിരക്കി.

"... എല്ലാം സെറ്റ് ആണ്. പക്ഷെ ഫസ്റ്റ് ഇയർ പിള്ളേർ മാത്രം ഇച്ചിരി സീൻ ആണ്..."

"... അവർ ഇപ്പൊ ഇങ്ങോട്ട് വന്നതല്ലേ ഉള്ളു അതിന്റെ പേടിയാ. ഞാൻ ഒന്ന് എല്ലാ ക്ലാസ്സിലും കേറി സംസാരിക്കാം..." നാളത്തെ സമരത്തെ കുറിച്ച് എല്ലാക്ലാസ്സിലും കേറി ഒന്നുകൂടി സംസാരിച്ച് സെറ്റ് ആക്കി.

പിറ്റേന്ന് കോളേജിൽ നിന്നും പിള്ളേരെ എല്ലാം സെറ്റ് ആക്കി കൊടികളുമായി സെക്രട്ടേറിയെറ്റിലേക്ക് മാർച്ച്‌ നടത്തി. നല്ല ആൾകൂട്ടം തന്നെ ഉണ്ടായിരുന്നു. ഞാൻ മുദ്രവാക്യങ്ങളുമായി മുന്നിൽ തന്നെ നിലകൊണ്ട്. ആവേശം കൂടിയത് കൊണ്ട് ആണോ എന്ന് അറിയില്ല പിള്ളേർ ഇച്ചിരി അക്രമശക്തമായി. കാര്യങ്ങൾ ഞങ്ങൾ

💬 Comments

View all comments