0%

Chapter Title : തേജാത്മികം 5 [Nishinoya]

Author : Nishinoya Read All Parts 1.3K

പറയുന്നോ. എന്റെ അച്ഛനെ പറ്റിച്ചല്ലെടോ നിങ്ങൾ ഇതൊക്കെ ഉണ്ടാക്കിയത്..." ഞാൻ അത് പറഞ്ഞതും മാമന്റെ കണ്ണിൽ നിന്നും വെള്ളം വന്നു. എന്നോട് സംസാരിച്ചിട്ട് കാര്യം ഇല്ലെന്ന് മനസിലാക്കിയിട്ട് ആവണം പുള്ളി ഓടി പോയി കുറച്ചു പൈസ എടുത്തോണ്ട് വന്ന് എന്റെ മുഖത്ത് എറിഞ്ഞു.

"...ഇന്നാ ഇതിന് വേണ്ടി അല്ലെ നീ ഇത്രയും പറഞ്ഞത്. കൊണ്ട് പോയി കുടിക്കോ കളയോ എന്താന്ന് വെച്ച ചെയ്തോ..." പുള്ളി വർഷോപ്പിൽ നിന്നും പുറത്തേക്ക് ഇറങ്ങി ഒറ്റ നടത്തം ആയിരുന്നു. ഞാൻ അതൊന്നും മൈൻഡ് ചെയ്യാതെ തറയിലെ പൈസ എല്ലാം എടുത്ത് കുപ്പി വാങ്ങാനായി പോയി.

"...ടാ നീ അവിടെ ഒന്ന് നിന്നെ..." രാത്രി കുടിച്ചു വീട്ടിൽ വന്ന എന്നെ അമ്മ തടഞ്ഞു.

"... എന്താ..."

"... നീ ഇന്ന് എന്റെ ഏട്ടന്റെ അടുത്ത്‌ പോയിരുന്നോ..."

"... ഓ അതിനുള്ളിൽ വിവരം ഇവിടെ എത്തിയോ. പോയിരുന്നു പോകമാത്രമല്ല കുറച്ചു പൈസയും ചോദിച്ചു..." ഒരു കൂസലുമില്ലാതെ ഞാൻ പറഞ്ഞു.

"... നാണം ഇല്ലെടാ ഏട്ടനോട് നിനക്ക് പൈസ ചോദിക്കാൻ..."

"... ഞാൻ എന്തിനാ നാണിക്കുന്നെ. എന്റെ അച്ഛന്റെ പങ്ക് ഞാൻ ചോദിച്ചു..."

"... അച്ഛന്റെ പങ്ക്. അവർ തമ്മിൽ ഉള്ള കാര്യം അവർക്ക് അറിയാം അതിന്റെ ഇടയിൽ നീ എന്തിനാ പോണേ..." അമ്മ ദേഷ്യത്തോടെ ചോദിച്ചു.

"... അച്ഛൻ മരിച്ചില്ലേ അപ്പൊ മകൻ ആയ ഞാൻ പോയി ചോദിച്ചു..."

"...ഒരു വലിയ മകൻ വന്നിരിക്കുന്നു... തൂ...മകൻ ആയ നിന്നെക്കാൾ ഉത്തരവാദിത്തം ഭാര്യ ആയ എനിക്ക് ഉണ്ട്..."

"...നിങ്ങൾക്ക് ഒന്നും അറിയില്ല. അങ്ങേര് ഇത്രയുംകാലം നക്കാപിച്ച

💬 Comments

View all comments